ഓണസദ്യ

ഓലന്‍

By Vinitha

September 01, 2013

ഓണ സദ്യയില്‍ ഒഴിവാക്കാനാകാത്ത ഒരു കൂട്ടു കറിയാണ് ഓലന്‍ . മത്തങ്ങ അല്ലെങ്കില്‍ കുമ്പളങ്ങയും വന്‍പയറുമാണ് ഓലന്റെ പ്രധാന ചേരുവകള്‍ .

ചേരുവകള്‍ : മത്തങ്ങ – ചെറിയ കഷണങ്ങളാക്കിയത് 2 കപ്പ് സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത് പച്ചമുളക് – 4 എണ്ണം നടുവേ കീറിയത് ഇഞ്ചി – ഒരു കഷണം ചെറുതായി അരിഞ്ഞത് തേങ്ങാപ്പാല്‍ – അരക്കപ്പ് ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം : മത്തങ്ങ, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ വെള്ളം വറ്റുന്നതുവരെ വേവിക്കുക. ശേഷം തേങ്ങാപ്പാലും കറിവേപ്പിലയും ചേര്‍ക്കുക. വെളിച്ചെണ്ണ താളിച്ച ശേഷം ചെറുതീയില്‍ ഓലന്‍ കുറുകി വരുമ്പോള്‍ സ്റ്റൌ ഓഫ് ചെയ്യാം. ചൂട് ആറിയ ശേഷം വിളമ്പാം.