വീട്ടുകാര്യം

കളര്‍ ബ്‌ളോക്കിംഗ്

By Anisha

November 01, 2013

വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്‍ മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്‍ക്കാന്‍ സാധിക്കും. ഫാഷന്‍ രംഗത്ത് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്‍ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്‍ ബ്ലോക്കിംഗ്. ജെന്നിഫര്‍ ലോപ്പസ് മുതല്‍ കരീന കപൂര്‍വരെ സുന്ദരികളെല്ലാം ഇപ്പോള്‍ കളര്‍ ബ്ലോക്കിംഗിന്റെ ആരാധകരാണ്. ഇടിവെട്ടു കളറുകള്‍ മിക്സ് ചെയ്ത് തിളങ്ങാന്‍ ഒരുങ്ങുന്നതിനു മുന്‍പ് കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിക്കണേ.

പെയര്‍ ചെയ്യുവാന്‍ ഓപ്പസിറ്റ് ഷേഡുകള്‍ തെരഞ്ഞെടുക്കണം . പരമാവധി മൂന്ന് കളറുകളില്‍ കൂടുതല്‍ ഉപയോഗിക്കരുത്. പ്രിന്റുകളും പാറ്റേണുകളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. റോയല്‍ ബ്ലൂവില്‍ കളര്‍ ബ്ലോക്കിംഗ് ചെയ്താല്‍ എവിടെയും ശ്രദ്ധ ആകര്‍ഷിക്കാം എന്ന കാര്യത്തില്‍ സംശയമില്ല. റോയല്‍ ബ്ലൂ കളറിനൊപ്പം ഇളം ചുവപ്പ്, പവിഴ ചുവപ്പ് (കോറല്‍ റെഡ്), പിങ്ക് എന്നീ കളറുകള്‍ ചേര്‍ത്താല്‍ ആകര്‍ഷകമായിരിക്കും. മഞ്ഞ-പിങ്ക് , പോപ്പ് ഓറഞ്ച്-പിങ്ക് എന്നീ പെയറുകള്‍ക്കും ആരാധകര്‍ ഏറെയുണ്ട്.

കളര്‍ ബ്ലോക്കിംഗ് വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ മേയ്ക്കപ്പും ആഭരണങ്ങളുമൊക്കെ ലളിതമായിരിക്കാന്‍ ശ്രദ്ധിക്കണം.