ചേരുവകള്‍ : കാബേജ് – അരിഞ്ഞത് ഒരു കപ്പ് മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ ഉള്ളി – വലിയ ഒരെണ്ണം അരിഞ്ഞത് തേങ്ങ ചിരകിയത് – അരക്കപ്പ് വറ്റല്‍ മുളക് – രണ്ട് എണ്ണം ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉള്ളിയും വറ്റല്‍ മുളകും മൂപ്പിക്കുക. ഇതില്‍ കാബേജ് അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തുകഴിയുമ്പോള്‍ തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് ഇളക്കി ഡ്രൈ ആക്കി എടുക്കുക.