ഓണസദ്യ

കുറുക്ക് കാളന്‍

By Vinitha

September 02, 2013

മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍ . ചുക്കില്ലാത്ത കഷായമില്ല എന്നു പറയുന്നതു പോലെ കാളന്‍ ഇല്ലാത്ത ഒരു സദ്യയും കാണില്ല. രുചികരമായ കാളന്‍ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.

ചേരുവകള്‍ :   നേന്ത്രക്കായ        –    കഷണങ്ങളാക്കിയത് ഒരു കപ്പ് പുളിയുള്ള തൈര്‌    –    ഒരു കപ്പ് മഞ്ഞൾപ്പൊടി        –    അര സ്പൂണ്‍ മുളകുപൊടി        –    രണ്ട് സ്പൂണ്‍ ജീരകം            –       രണ്ട് സ്പൂണ്‍ തേങ്ങ ചിരവിയത്    –    ഒരു കപ്പ് കടുക്            –    ഒരു സ്പൂണ്‍ വറ്റൽ മുളക്        –    ഒരെണ്ണം ഉലുവപ്പൊടി        –    ഒരു സ്പൂണ്‍ ഉപ്പ്             –    ആവശ്യത്തിന് കറിവേപ്പില        –     ഒരു തണ്ട്

തയ്യാറാക്കുന്ന വിധം : നേന്ത്രക്കായ കഷണങ്ങളും മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പു ചേർത്ത് നന്നായി വേവിക്കുക.  തൈരും, തേങ്ങ ചിരവിയതും, ജീരകവും  മിക്സിയില്‍ ഇട്ട് അരച്ച് ഇതില്‍ ചേർക്കുക. നന്നായി ഇളക്കി വറ്റിച്ച് കുറുക്കുക.

വേണ്ടത്ര കുറുകിക്കഴിഞ്ഞ ശേഷം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിയാലുടൻ വറ്റൽമുളക്‌ മുറിച്ചത്‌, കറിവേപ്പില എന്നിവയിട്ട്‌ മൂപ്പിച്ച്‌ കാളനില്‍ ഒഴിക്കുക