ഓണസദ്യ

കൂട്ടുകറി

By Vinitha

September 01, 2013

ചേരുവകള്‍ :

കടലപ്പരിപ്പ് – ഒരു കപ്പ് (ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം വേവിച്ചെടുത്തത് ) നേന്ത്രക്കായ് – 2 എണ്ണം ചേന – 100 ഗ്രാം വെള്ളരിക്ക – 100ഗ്രാം പടവലങ്ങ – 100ഗ്രാം മഞ്ഞള്‍പ്പൊടി – കാല്‍ റ്റീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് തേങ്ങാചിരകിയത്  – 4 കപ്പ്‌ കുരുമുളക് പൊടി – അര റ്റീസ്പൂണ്‍ മുളകുപൊടി – 1 റ്റീസ്പൂണ്‍ വെളുത്തുള്ളി – 2 അല്ലി ശര്‍ക്കര – 50 ഗ്രാം

വറുത്തരയ്ക്കാന്‍

കടുക്- 1 റ്റീസ്പൂണ്‍ ചുവന്ന മുളക് – 2 കറിവേപ്പില – 1 തണ്ട് തേങ്ങാചിരകിയത് – അരക്കപ്പ്

തയ്യാറാക്കുന്ന വിധം : കടലപ്പരിപ്പ് വേവിച്ചത് നേന്ത്രക്കായ, ചേന, വെള്ളരിക്ക, പടവലങ്ങ എന്നിവ അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.    അല്‍പ്പം  വെളിച്ചെണ്ണയില്‍ തേങ്ങാ ചിരകിയതിട്ട് ഒരു വിധം മൂക്കുമ്പോള്‍ കുരുമുളകുപൊടി, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് അല്‍പ്പനേരം ഇളക്കിയ ശേഷം തരുതരുപ്പായി അരച്ചെടുത്ത്  കറിയില്‍  ചേര്‍ക്കുക.

വറുത്തരയ്ക്കാനുള്ള ചേരുവകള്‍ അല്‍പ്പം  വെളിച്ചെണ്ണയില്‍  വറുക്കുക. ഇതിലേയ്ക്ക് കറി ഇട്ട് ശര്‍ക്കര കൂടി ചേര്‍ത്ത് ഇളക്കി,  കറി കുറുകുമ്പോള്‍  അടുപ്പില്‍നിന്ന് വാങ്ങാം.

സാധാരണയായി കറിയിലേയ്ക്ക് വറുത്തരച്ചത് ചേര്‍ക്കുകയാണല്ലോ ചെയ്യുക. എന്നാല്‍ വറുത്തരച്ചതിലേയ്ക്ക് കറി ചേര്‍ത്തു നോക്കൂ രുചി വര്‍ധിക്കുന്നത് അനുഭവിച്ചറിയാം.