ചേരുവകള്‍ :
പരിപ്പ് -1 കപ്പ് തേങ്ങ ചിരകിയത്-അരക്കപ്പ് ജീരകം-അര സ്പൂണ്‍ ചുവന്ന മുളക്-3 എണ്ണം നെയ്യ്-അര സ്പൂണ്‍ കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
ഒരു ചീനച്ചട്ടിയില്‍ പരിപ്പ് ഇട്ട് നല്ലതുപോലെ ചൂടാക്കുക. പിന്നീടിത് ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് അരച്ചെടുക്കുക. പരിപ്പ് വെന്തു കഴിഞ്ഞാല്‍ ഈ അരപ്പു ചേര്‍ത്ത് അല്‍പനേരം തിളപ്പിക്കുക. കടുകും കറിവേപ്പിലയും ചുവന്ന മുളകും അല്പം വെളിച്ചെണ്ണയില്‍ മൂപ്പിച്ച് ഇതില്‍ ചേര്‍ക്കുക. ഓണത്തിനുള്ള പരിപ്പുകറി തയ്യാര്‍.