വീട്ടുകാര്യം

പുതുപുത്തന്‍ ട്രെന്‍ഡുകളുമായി ബ്രൊക്കേഡ് സാരികള്‍

By Swapna

July 08, 2013

പെണ്ണിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുവാന്‍ സാരിക്കുള്ള കഴിവ് ഒന്നു വേറെയാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഇഷ്ടവേഷമായ സാരിയില്‍ ഫാഷനുകള്‍ പരീക്ഷിക്കുന്നതില്‍ ഡിസൈനര്‍മാര്‍ക്കിടയില്‍ മത്സരം തന്നെയുണ്ട്. ബ്രൊക്കേഡ് സാരികള്‍ക്കാണ് ഇപ്പോള്‍ പ്രിയം. സാരിയില്‍ പുത്തന്‍ ട്രെന്‍ഡുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി സാരിയുടെ ബോര്‍ഡറിലും പല്ലുവിലും ബ്രൊക്കേഡ് കൊണ്ടു പാച്ച്‌വര്‍ക് നടത്തുന്നതാണ് ലേറ്റസ്റ്റ് ട്രെന്‍ഡായി പരിഗണിക്കുന്നത്. ക്രേപ്, നെറ്റ്, ഷിഫോണ്‍, ഷിനോണ്‍, ജോര്‍ജറ്റ് സാരികളിലാണ് ബ്രൊക്കേഡ് പാച്ച്‌ വര്‍ക്ക് കൂടുതലായി ചെയ്യുന്നത്. ബ്രൊക്കേഡില്‍തന്നെ ആന്റിക് ബ്രൊക്കേഡിനോട് ഇഷ്ടക്കൂടുതലുള്ളവരുമുണ്ട്. ബ്രൊക്കേഡ് പാച്ച്‌വര്‍ക് സാരികളില്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കളര്‍ കോമ്പിനേഷന്‍സ് ആണ്. കോണ്‍ട്രാസ്റ്റ് കളറില്‍ വേണം ഇത്തരം സാരികള്‍ക്കുള്ള മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കാന്‍. ഓഫ് വൈറ്റ്, ഗോള്‍ഡന്‍, നിറങ്ങള്‍ക്കൊപ്പം പര്‍പ്പിള്‍, മജന്ത, റെഡ്, ഗ്രീന്‍, ബ്ലൂ പോലെ കടും നിറങ്ങളിലുള്ള ബ്രൊക്കേഡ് പീസുകളാണ് തുന്നിച്ചേര്‍ക്കുന്നത്. സാരിയെ വെല്ലുന്ന ബ്രൊക്കേഡ് ബ്ലൗസുകളും ഇപ്പോള്‍ ട്രെന്‍ഡാണ്. കോട്ടണ്‍, സില്‍ക്ക്, നെറ്റ് തുടങ്ങി ഏതു ഫാഷനിലുള്ള സാരിക്കൊപ്പവും ബ്രൊക്കേഡ് ബ്ലൗസ് ഇണങ്ങും‍. സാരി ഒറ്റ കളര്‍ ആണെങ്കില്‍ ബ്ലൗസിന്റെ ഭംഗി കൂടും. കേരളാ സാരി ആണെങ്കില്‍ മലയാളിത്തത്തിനൊപ്പം മോഡേണ്‍ ലുക്കും തോന്നും. ഇനി താമസിക്കേണ്ട ബ്രോക്കേഡിനൊപ്പം ട്രെന്‍ഡിയായിക്കൊള്ളൂ.