ഓണസദ്യ

പുളിയിഞ്ചി

By Vinitha

September 11, 2013

ചേരുവകള്‍ : പുളി – അരക്കിലോ ഇഞ്ചി – 150 ഗ്രാം പച്ചമുളക്/കാന്താരിമുളക് – 150 ഗ്രാം മുളകുപൊടി – 3 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒന്നര ടീസ്പൂണ്‍ കായം പൊടി – 2 ടീസ്പൂണ്‍ ശര്‍ക്കര – ആവശ്യത്തിന് (പുളിയിഞ്ചിക്ക് നല്ല മധുരമുള്ളത് ഇഷ്ടമാണെങ്കില്‍ കാല്‍ക്കിലോ മുതല്‍ അരക്കിലോ വരെ ചേര്‍ക്കാം. മധുരം കുറവു മതിയെങ്കില്‍ വളരെ കുറച്ചുമാത്രം ചേര്‍ത്താല്‍ മതി). ഉലുവാപ്പൊടി – 3 റ്റീസ്പൂണ്‍ ഉപ്പ് – പാകത്തിന് വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

തയ്യാറാക്കുന്ന വിധം :

പുളി കുതിര്‍ത്ത് ചാറു മുഴുവന്‍ പിഴിഞ്ഞെടുത്ത് വെള്ളത്തില്‍ കലക്കി അരിച്ചെടുത്തു വയ്ക്കുക. ഇഞ്ചിയും പച്ചമുളകും പൊടിയായി അരിയുക.  നല്ല കട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും മുളകും കറിവേപ്പിലയും മൂപ്പിച്ചശേഷം ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും ചേര്‍ത്തിളക്കുക. നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ തുടര്‍ച്ചയായി ഇളക്കണം. ഇനി ഇതിലേയ്ക്ക് പുളിവെള്ളം ഒഴിച്ചിളക്കുക. പാകത്തിന് ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായം എന്നിവയും ചേര്‍ക്കുക. കുറുകിവരുന്നതുവരെ തിളപ്പിയ്ക്കുക.  അടിയില്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.

കുറുകാന്‍ തുടങ്ങുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് അലിയിക്കുക. ശര്‍ക്കര കുറേശ്ശെയായി ചേര്‍ത്ത് മധുരം ക്രമീകരിക്കാം. എല്ലാം കൂടി യോജിച്ച് കുറുകാന്‍ തുടങ്ങിയാല്‍ വാങ്ങിവയ്ക്കാം. ചൂടാറിയശേഷം ഉലുവാപ്പൊടികൂടി ചേര്‍ത്തിളക്കിക്കഴിഞ്ഞാല്‍ പുളിയിഞ്ചി റെഡി.