വെജിറ്റേറിയന്‍സിന് മാംസാഹാരത്തിനു പകരം ഉപയോഗിക്കാവുന്ന ഭക്ഷണമാണ് കൂണ്‍ . കൂണ്‍ ഉപയോഗിച്ച് സ്വാദൂറുന്ന മഷ്‌റൂം ടിക്ക മസാല ഒന്ന് ട്രൈ ചെയ്തു നോക്കൂ.
കൂണ്‍-15 ക്യാപ്‌സിക്കം-1 സവാള-1 തക്കാളി-2 ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്- അര സ്പൂണ്‍ മഞ്ഞള്പ്പൊംടി- കാല്‍ സ്പൂണ്‍ മുളകുപൊടി, മല്ലിപ്പൊടി-1 സ്പൂണ്‍ ജീരകം- അര സ്പൂണ്‍ തൈര് -കാല്‍ കപ്പ് വെജിറ്റബിള്‍ ഓയില്‍ – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന്
എണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കുക. ഇതിലേക്ക് ജീരകം ചേര്‍ക്കുക. ജീരകം പൊട്ടിക്കഴിയുമ്പോള്‍ സവാള ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. പിന്നീട് ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. ഇനി തക്കാളി മിക്‌സിയില്‍ അരച്ച് ഇതിലേക്കു ചേര്‍ക്കാം. ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ക്കണം. പിന്നീട് കുറഞ്ഞ ചൂടില്‍ വച്ച് ചാറ് കുറുകുന്നതു വരെ പാകം ചെയ്യുക.
കൂണ്‍ കഴുകി തുടച്ചു വയ്ക്കുക. വലിയ കൂണാണെങ്കില്‍ കഷണങ്ങളാക്കാം. ഇതിലേക്ക് ക്യാപ്‌സിക്കം ചേര്‍ക്കാം. പാകത്തിന് മഞ്ഞള്‍പ്പൊടി, മുളകുപൊടി, തൈര് എന്നിവ നേരത്തേ തയ്യാറാക്കിയ മഷ്‌റൂം, ക്യാപ്‌സിക്കം കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കുക.
ഒരു പാത്രത്തിലേക്ക് അല്പം എണ്ണയൊഴിച്ച് ചൂടാക്കി മഷ്‌റൂം കൂട്ട് ചെറിയ ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. പാകത്തിന് വെന്തു കഴിഞ്ഞാല്‍ ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന ചാറിലേക്ക് ചേര്‍ക്കണം. ഇതിനൊപ്പം കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം .ചാറ് കൂണ്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം. കൂടുതല്‍ എരിവു വേണമെന്നുള്ളവര്‍ക്ക് കുരുമുളകോ പച്ചമുളകോ മുളകുപൊടിക്കൊപ്പം ഉപയോഗിക്കാം