ഓണസദ്യ

രസം

By Vinitha

September 11, 2013

ചേരുവകള്‍ :

1. വറ്റല്‍ മുളക് – എട്ടെണ്ണം കുരുമുളക് – രണ്ടു സ്​പൂണ്‍ മല്ലി – രണ്ടു വലിയ സ്​പൂണ്‍ ജീരകം – അര സ്​പൂണ്‍ വെളുത്തുള്ളി – മുപ്പത് അല്ലി ചുവന്നുള്ളി –  എട്ട് അല്ലി ഇഞ്ചി – ഒരു കഷണം 2. കായപ്പൊടി – പാകത്തിന് വാളന്‍ പുളി – പാകത്തിന് 3. വെളിച്ചെണ്ണ – രണ്ടു വലിയ സ്​പൂണ്‍ കടുക് – ഒരു ചെറിയ സ്​പൂണ്‍ 4. ചുവന്നുള്ളി അരിഞ്ഞത് – ഒരു ചെറിയ സ്​പൂണ്‍ കറിവേപ്പില – കുറച്ച് വററല്‍ മുളക് – രണ്ടെണ്ണം (മുറിക്കണം)

തയ്യാറാക്കുന്ന വിധം:

ഒന്നാമത്തെ സാധനങ്ങള്‍ അരകല്ലില്‍വച്ച് നന്നായി അരച്ചെടുക്കുക. ഒരു പാത്രത്തില്‍ പന്ത്രണ്ടുകപ്പ് വെള്ളം ഒഴിച്ച് സാധനങ്ങളും, പാകത്തിന് വാളന്‍ പുളി കലക്കിയ വെള്ളവും, ഉപ്പും കായപ്പൊടിയും ചേര്‍ത്തി ഇളക്കി അടുപ്പത്തുവെച്ച് തിളപ്പിക്കുക. ചീനച്ചട്ടി അടുപ്പത്തുവെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും, ചുവന്നുള്ളി അരിഞ്ഞതും ഇട്ട് മൂപ്പിക്കുക. പിന്നെ കറിവേപ്പിലയും വറ്റല്‍ മുളകും കൂടി മൂപ്പിക്കുക. ഇവാ എല്ലാം ചേര്‍ത്ത്  ഇളക്കി വാങ്ങുക.