വീട്ടിനകത്തും പുറത്തും പെബിള്‍സ് വിരിക്കുന്നത് ഇന്നു പതിവു കാഴ്‌ചയാണ്. കാഴ്‌ചയ്‌ക്കുള്ള ഭംഗിമാത്രമല്ല പെബിള്‍സിനെ പ്രിയങ്കരമാക്കുന്നത്. പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കള്‍ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാല്‍ . ഗ്രാവലോ പേവിംഗ് ടൈല്‍സോ പോലെ ചൂടുകൂടില്ല എന്ന മെച്ചവുമുണ്ട്. എന്നാല്‍ പെബിള്‍സ് വിരിക്കും മുന്‍പ് ഭൂമി ട്രീറ്റ് ചെയ്യണം. ഇതിനായി അഗ്രൊഷേഡ് വിരിക്കണം. അതിനുമുകളില്‍ ഒന്നര രണ്ട് ഇഞ്ചു കനത്തില്‍ പരവതാനി പോലെയാണ് പെബിള്‍സ് ഇടുന്നത്. വെള്ള ലൈം സ്റ്റോണ്‍ ആണ് മുറ്റത്ത് വിരിക്കാന്‍ ഏറ്റവും പോപ്പുലര്‍. വില കുറവും ഇതിനു തന്നെ.
തോട്ടത്തിന്റെ വശങ്ങളും നടപ്പാതയും പെബിള്‍സ് ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്. പല നിറത്തിലും തരത്തിലും വലിപ്പത്തിലുമുള്ള പെബിള്‍സ് എന്നി വിപണിയില്‍ ലഭ്യമാണ്. വീടിനകവും പെബിള്‍സ് ഉപയോഗിച്ച് ഒരുക്കാം. ചെടികളും പൂക്കളും വയ്ക്കുന്നതുപോലെതന്നെ പെബിള്‍സ് ഇടുന്നതും ഇന്റീരിയറിന്റെ ഭംഗി കൂട്ടും. ചിലര്‍ ചെടിച്ചട്ടിയിലെ മണ്ണു മറയ്ക്കുന്നതിന് പെബിള്‍സ് പെബിള്‍സ് ഉപയോഗിക്കാറുണ്ട്. ഗ്ലാസ് ഫ്ലവര്‍ വേസുകളില്‍ ഇവ ഇട്ടാല്‍ വേസ് ഉറച്ചു നില്‍ക്കും ഭംഗിയും കൂടും.