വീട്ടുകാര്യം

ഷൂവിലെ മഴത്തുള്ളിക്കിലുക്കം

By Web Desk

July 02, 2013

ട്രാന്‍സ്‌പെരന്റ് ഷൂസാണിപ്പോള്‍ പെണ്‍കുട്ടികളുടെ പാദരക്ഷകളില്‍ ട്രെന്‍ഡ്. നേര്‍ത്ത് സുതാര്യമായ മഴത്തുള്ളി പോലെയുള്ള ട്രാന്‍സ്പെരന്റ് ഷൂ വെളള, പിങ്ക്, പര്‍പ്പിള്‍, ബ്രൗണ്‍ നിറങ്ങളില്‍ ലഭ്യമാണ്. ജീന്‍സ്, മിഡി, ചുരിദാര്‍, സാരി ഡ്രസ് ഏതുമാകട്ടെ ട്രാന്‍സ്‌പെരന്റ് ഷൂസ് നന്നായി ഇണങ്ങും. എത്ര ഉപയോഗിച്ചാലും എത്ര മഴനനഞ്ഞാലും പുതുമ നഷ്ടപ്പെടില്ല എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. പൊടി പറ്റിയാല്‍ ഒന്നു കഴുകിയാല്‍മതി പുത്തന്‍ ഷൂസായി മാറും. ബ്രാന്റഡും അല്ലാത്തതുമായ ട്രാന്‍സ്പരന്റ് ഷൂസുകള്‍ ലഭിക്കും. സാധാരണ കമ്പനിയാണെങ്കില്‍ 150 രൂപ മുതലും ബ്രാന്റഡ് ആണെങ്കില്‍ 200 രൂപ മുതലുമാണ് വില.

ലൈറ്റ് വെയ്റ്റായതിനാല്‍ സൗകര്യപ്രദമാണെന്നുമാത്രമല്ല പാദങ്ങള്‍ക്ക് ഏറെ സുഖപ്രദവുമാണ് ഇത്തരം ഷൂകള്‍ . ഇതിന്റെ ഡിസൈനിംഗിലെ പ്രത്യേകത ഏറെ വായുസഞ്ചാരം നല്‍കുന്നതാണ്. കൊച്ചുകുട്ടികള്‍ക്ക് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ട്രാന്‍സ്‌പെരന്റ് ഷൂസ് ലഭ്യമാണ്.