ഓണസദ്യ

സംഭാരം

By Vinitha

September 11, 2013

ചേരുവകള്‍ :

മോര് – 4 ഗ്ലാസ്‌ (നല്ല പുളിയുണ്ടെങ്കില്‍ ആവശ്യത്തിനു തണുത്ത വെള്ളം ചേര്‍ക്കണം) പച്ചമുളക് – 4 എണ്ണം ഇഞ്ചി – ഒരു കഷണം  3/4 ഇഞ്ച് നീളത്തില്‍ അരിഞ്ഞത് നാരകത്തിന്റെ ഇല – ഒന്ന് കറിവേപ്പില – 1 തണ്ട് ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

പച്ചമുളക്, ഇഞ്ചി, കറിവേപ്പില, നാരകത്തിന്റെ ഇല ഇവയെല്ലാം ചതച്ചെടുക്കുക. ഇത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് മോരില്‍ ചേര്‍ത്തിളക്കുക. ഉപ്പോ എരിവോ കൂടിപ്പോയിട്ടുണ്ടെങ്കില്‍ ആവശ്യത്തിനു മോരോ തണുത്ത വെള്ളമോ ചേര്‍ക്കുക.