സ്വകാര്യം

കിടപ്പറയില്‍ ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍

By Web Desk

June 01, 2022

ശാരീരികവും മാനസികവും ആയ സുഖങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനുള്ള സ്ഥലമാണ് കിടപ്പറ. ഇവിടെ ചെലവഴിക്കുന്ന സമയം ആസ്വാദ്യകരമാക്കാന്‍ ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ എല്ലാ പണിയും കഴിഞ്ഞ് അല്പ സമയം ഭര്‍ത്താവുമൊത്ത് കിന്നാരം പറയാന്‍ ചെന്നതാണ് വിമല. പക്ഷേ, ശ്രീമാന്‍ വിമലയെ കണ്ടതേ തിരിഞ്ഞൊരു കിടപ്പ്. പകലത്തെ വഴക്കിന്റെ ബാക്കിയാണ്. വിമലയും തിരിഞ്ഞു കിടന്നുറങ്ങി. ഈ വഴക്ക് തീരാന്‍ പിന്നെ ദിവസങ്ങള്‍ വേണ്ടിവന്നു. കിടപ്പറയില്‍ പാലിക്കേണ്ട ഒരു പ്രധാന ചിട്ട തെറ്റിച്ച താണ് പ്രശ്നമായത്. കിടപ്പറയില്‍ ഓര്‍ക്കേണ്ട ചില പ്രധാന കാര്യങ്ങള്‍.

1. പകലത്തെ പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാതെ ഉറങ്ങാന്‍ പോകരുത്. പ്രശ്നങ്ങള്‍ ഇല്ലാത്ത ബന്ധങ്ങള്‍ ഇല്ല. പക്ഷേ,കിട്ടുന്നതിനുമുമ്പ് പ്രശ്നങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു, രണ്ടു പേരും തമ്മില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തമ്മില്‍ പിണങ്ങി കിടന്നുറ ങ്ങരുത്. പിണങ്ങിയാലും ഒരേ മുറിയില്‍ തന്നെ ഉറങ്ങുക. ഒരേ മുറിയില്‍ ഒരേ കട്ടിലില്‍ കിടക്കുമ്പോള്‍ മുട്ടിയുരുമ്മി, അറിയാതെ ആണെങ്കിലും, പിണക്കം അലിഞ്ഞു തീരാനുള്ള സാധ്യത കൂടുന്നു.

2. കിടപ്പറയില്‍ പങ്കാളിയെ യാതൊരു കാരണവശാലും അപമാനി ക്കരുത്. പങ്കാളി എങ്ങനെ ആയാലും, അതുപോലെ തന്നെ അംഗീകരിക്കുക.പങ്കാളിയുടെ കുറവുകള്‍ വിളിച്ചു പറയാനുള്ള സ്ഥലമല്ല കിടപ്പറ. പങ്കാളിയുടെ കുറവുകള്‍ മനസ്സിലാക്കി പെരുമാറാന്‍ ശ്രമിക്കണം. പങ്കാളി തന്നെ മനസിലാക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നല്‍ മതി, പകുതി പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാകും.

3. കിടപ്പറയില്‍ വച്ച് പങ്കാളിയെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്ത രുത്. ‘അയലത്തെ ബാബു ഭാര്യയ്ക്കു രണ്ടു സാരി വാങ്ങി. ഇത്രയും നാളായിട്ട് ഒരു തൂവാല പോലും എനിക്കു വാങ്ങി തന്നിട്ടുണ്ടോ? എന്നു ഭാര്യയും, ‘അടുത്ത വീട്ടിലെ മിനിയെ കണ്ടോ? എന്തു ബോഡി ഷേയ്പ്പാ എന്നു ഭര്‍ത്താവും പറയുന്ന രീതി ഉപേക്ഷിക്കുക.

4. കുട്ടികള്‍ കിടക്കുന്ന മുറിയില്‍വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടരുത്. കുട്ടികള്‍ ഉറങ്ങുകയാണെന്നു കരുതി ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ശ്രദ്ധിക്കുക. 90 ശതമാനവും, കുട്ടി, ഉറങ്ങുക തന്നെയാവും. പക്ഷേ, ഇടയ്ക്ക് കുട്ടി ഉണര്‍ന്ന് അച്ഛനും അമ്മയും തമ്മില്‍ ബന്ധപ്പെടുന്നതു കാണാന്‍ ഇടയായാല്‍ അത് അവന്റെ ലൈംഗികമായ ധാരണകളെ പ്രതികൂലമായി ബാധിച്ചേക്കാം.

5. ചില കുട്ടികള്‍ക്ക്, അച്ഛന്‍ അമ്മയെ ഉപദ്രവിക്കുകയാണെന്നു തോന്നി ലൈംഗികതയോടു വിരക്തി തന്നെ തോന്നാം. വികലമായ ലൈംഗിക ചിന്തകള്‍ക്കും ഇത്തരം കാഴ്ചകള്‍ പ്രചോദനമാകും. മാത്രമല്ല, ‘കുട്ടികള്‍ കാണുമോ എന്ന ടെന്‍ഷനോടു കൂടി ബന്ധപ്പെടേണ്ടി വരുന്നതു ലൈംഗികകാസ്വാദ്യതയെബാധിക്കും. തിരിച്ചറിവായ കുട്ടികളെ മറ്റൊരു മുറിയിലേക്കു മാറ്റുക.

6. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്ത് ചിട്ടിക്കാശ്, അടുക്കളകാര്യങ്ങള്‍, കറന്റ് ബില്ല് തുടങ്ങി ടെന്‍ഷനുണ്ടാക്കുന്ന സംസാരങ്ങള്‍ അരുത്.ഭര്‍ത്താവ് രതിമൂര്‍ച്ഛയോട് അടുക്കുമ്പോഴാവും ഭാര്യയ്ക്ക് അടുക്കളക്കാര്യം ഓര്‍മ്മ വരിക. ‘അയ്യോ പാല്‍ ഫ്രിഡ്ജില്‍ വയ്ക്കാന്‍ മറന്നല്ലോ എന്നതുപോലുള്ള കാര്യങ്ങള്‍ പറഞ്ഞ് ഭര്‍ത്താവിനെ തള്ളിമാറ്റി ഓടുന്ന പ്രവണത നന്നല്ല.

7. പങ്കാളിയെ ലൈംഗികബന്ധത്തിനു നിര്‍ബന്ധിക്കരുത്.രണ്ടുപേര്‍ക്കും ഒരു പോലെ താല്പര്യം ഉള്ളപ്പോള്‍ മാത്രം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക. പങ്കാളിയുടെ ഇഷ്ടവും താല്പര്യവും അനുസരിച്ചാവണം ബന്ധപ്പെടുന്നത്.

8. പങ്കാളിക്ക് ഇഷ്ടമില്ലാത്ത ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിരേണ്ട.ഓറല്‍ സെക്സ് പോലുള്ള രീതികള്‍ പങ്കാളിക്കു താല്പര്യം ഉണ്ടെങ്കില്‍ മാത്രം പരീക്ഷിക്കുക.

9. മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ കഴിച്ചശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത്.

10. ലൈംഗികബന്ധത്തിനുമുമ്പ് അധികം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലത്.

11. ആരോഗ്യസംബന്ധമായി ഉറക്കഗുളികകള്‍ കഴിക്കുന്നവര്‍, അത് ഉറങ്ങാന്‍ ആഗ്രഹിക്കുന്നതിനു തൊട്ടുമുമ്പു മാത്രം കഴിക്കുക. ആദ്യം തന്നെ ഉറക്കഗുളികകള്‍ കഴിച്ചാല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടു മ്പോള്‍ കൂടുതല്‍ ക്ഷീണം തോന്നിയേക്കാം.

ഡോ. സീമ തോമസ്, സിറ്റി സ്പെഷ്യല്‍ ആശുപത്രി, ടി നഗര്‍ , ചെന്നൈ