ചേരുവകള്‍ :
ചിക്കന്‍ – ഒരു കിലോ മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടി – ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി – ഒരു വലിയ കഷണം ഉരുളക്കിഴങ്ങ് – മൂന്ന് എണ്ണം സവാള – രണ്ടെണ്ണം വറ്റല്‍ മുളക് – നാല് എണ്ണം
തയ്യാറാക്കുന്ന വിധം : ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞ് ഉപ്പു പുരട്ടി എണ്ണയില്‍ വറത്തു കോരി വയ്ക്കുക.
മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി എന്നിവ അല്പം വെള്ളം ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇത് ചിക്കനില്‍ മാരിനേറ്റ് ചെയ്ത് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക.
വറ്റല്‍ മുളക് രണ്ടായി കീറിയതും, സവാള നീളത്തില്‍ അരിഞ്ഞതും എണ്ണയില്‍ നന്നായി വഴറ്റി വേവിച്ചു വച്ചിരിക്കുന്ന ചിക്കനിലേയ്ക്ക് ചേര്‍ക്കുക.
വിളമ്പുന്ന സമയത്ത് വറത്തു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങുകൂടി ചേര്‍ക്കുക.