ആരോഗ്യം

ബ്രീത്ത് ഈസി

By Web Desk

May 15, 2022

ആസ്ത്മ അഥവാ വലിവ് ഉള്ളവര്‍ രോഗാവസ്ഥയെ അകറ്റി നിര്‍ത്താന്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ജീവിതക്രമത്തിലും ആഹാരശൈലിയിലും പ്രത്യേക ശ്രദ്ധകൊടുക്കുന്നതിലൂടെ ആസ്ത്മയെ ഒരു പരിധിവരെ അകറ്റി നിര്‍ത്താം. മരുന്നുപോലെ പ്രധാനപ്പെട്ടതാണ്‌ ഭക്ഷണനിയന്ത്രണവും ജീവിതക്രമീകരണവുമെന്ന് ഓര്‍ത്തിരിക്കുക. തണുത്ത അന്തരീക്ഷവും തണുത്ത ഭക്ഷണ സാധനങ്ങളും ആസ്ത്മ ഉള്ളവര്‍ പാടേ ഒഴിവാക്കണം. ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച വെള്ളം, ഐസ്‌ എന്നിവ ഒഴിവാക്കുക. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്‌ക്കണം. ആസ്‌ത്മാരോഗികള്‍ മാംസാഹാരം കഴിക്കാതിരിക്കുന്നതാണ്‌ നല്ലത്‌.

മധുരപലഹാരങ്ങള്‍, ഐസ്‌ക്രീം, ഉഴുന്ന്‌ ചേര്‍ന്ന ആഹാരസാധനങ്ങള്‍, ബേക്കറി സാധനങ്ങള്‍ എന്നിവയും ഒഴിവാക്കാന്‍ ശ്രമിക്കണം. ദഹനതടസമുണ്ടാക്കുന്ന ആഹാരങ്ങള്‍, കിഴങ്ങ്‌ വര്‍ഗങ്ങള്‍ എന്നിവയും കഴിക്കാന്‍ പാടില്ല. അലര്‍ജിയുണ്ടാക്കുന്ന വസ്‌തുക്കളെ സ്വയം കണ്ടെത്തിയാല്‍ ആസ്‌ത്മപോലുള്ള സങ്കീര്‍ണതകളിലേക്ക്‌ പോകാതിരിക്കാന്‍ സഹായിക്കും.