ചേരുവകള്‍ :
മാങ്ങ – ചെറിയ ചതുര കഷണങ്ങള്‍ ആക്കി അരിഞ്ഞത് അരക്കിലോ വെളുത്തുള്ളി-10 അല്ലി ഇഞ്ചി – അര ഇഞ്ച് നീളത്തില്‍ 7 കഷണം പച്ചമുളക് – മൂന്ന് എണ്ണം നാലായി കീറിയത് കറിവേപ്പില – ഒരു തണ്ട് മുളകുപൊടി – മൂന്ന് ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – കാല്‍ ടീസ്പൂണ്‍ ഉലുവ പൊടി – അര ടീസ്പൂണ്‍ കായപ്പൊടി – ഒരു ടീസ്പൂണ്‍ നല്ലെണ്ണ-100 മില്ലി ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം :
അരിഞ്ഞ മാങ്ങയില്‍ ഉപ്പു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. അതിനു ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ചു ചൂടായതിനു ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. ഇതു വഴന്നു വരുമ്പോള്‍ മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി എന്നിവ് ചെറുതായി വെള്ളത്തില്‍ കുഴച്ചു ചേര്‍ത്ത് ഇളക്കുക. വെള്ളം അധികം ആകരുത്, പൊടികള്‍ കരിയാതിരിക്കാന്‍ ആണ് ഇങ്ങനെ ചേര്‍ക്കുന്നത്. ഈ അരപ്പ് നന്നായി വഴന്നു കഴിയുമ്പോള്‍ തീ കുറച്ച് മാങ്ങ ഇട്ട് ഇളക്കുക. ഇനി കായപ്പൊടി ചേര്‍ത്ത് ഇളക്കാം. നന്നായി ഇളക്കിയ ശേഷം അടുപ്പില്‍നിന്നു വാങ്ങുക.