ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. ആര്‍ത്തവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ ഛര്‍ദിലിനുകാരണമാകാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ഉലുവ വെള്ളം, ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും ശമനം നല്‍കും. പച്ച ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് പിറ്റേദിവസം വേണം ആ വെള്ളം ഉപയോഗിക്കാന്‍. ജീരകം വറുത്ത് അതില്‍ വെള്ളമൊഴിച്ച് തിളപ്പിച്ചു വേണം ജീരകവെള്ളം തയ്യാറാക്കാന്‍.
ആര്‍ത്തവ രക്തത്തോടൊപ്പം ശരീരത്തിനാവശ്യമായ ധാതുക്കള്‍ നഷ്ടപ്പെടുന്നതും പലവിധ അസ്വസ്ഥതകള്‍ക്കു കാരണമാകുന്നു. അതിനാല്‍ സോഡിയം, കാല്‍സ്യം എന്നിവ കൂടുതല്‍ ലഭിക്കുന്ന വസ്‌തുക്കള്‍ ആര്‍ത്തവ സമയത്ത് ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം. പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുക്കള്‍ ധാരാളമായുണ്ട്. ആര്‍ത്തവ സമയത്ത് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ വേദന്‍ വര്‍ധിക്കാന്‍ കാരണമാകും. യോഗ, എക്സര്‍സൈസുകള്‍ എന്നിവ പതിവായി ചെയ്യുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.