വീട്ടുകാര്യം

പട്ടുസാരി സൂക്ഷിക്കാം പൊന്നുപോലെ

By Swapna

May 01, 2022

നല്ല വില കൊടുത്ത് പട്ടുസാരി വാങ്ങിക്കുന്നവര്‍ക്ക് അതില്‍ ഒരു ചെറിയ ഉടവ് തട്ടുന്നതു പോലും മനോവിഷമം ഉണ്ടാക്കും. നന്നയി സൂക്ഷിച്ചാല്‍ പട്ടുസാരികള്‍ വര്‍ഷങ്ങളോളം കേടുകൂടാതെ നില്‍ക്കും. നേര്‍മ്മയേറിയ തുണിയില്‍ പൊതിഞ്ഞുവേണം പട്ടുസാരി സൂക്ഷിക്കാന്‍. ഉടുത്തതിനുശേഷം മടക്കിവയ്ക്കുമ്പോള്‍ സാരിയില്‍ നനവുണ്ടൊ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. നനവുണ്ടെങ്കില്‍ അത് പൂര്‍ണമായി ഉണങ്ങിയ ശേഷമേ മടക്കിവയ്ക്കാവൂ. ചുളിവുകള്‍ നീര്‍ത്ത് നന്നായി മടക്കി സൂക്ഷിക്കണം. * കഴിയുമെങ്കില്‍ മടക്കിവയ്ക്കാതെ ഹാംഗറില്‍ തൂക്കിയിടുന്നതാണ് ഉത്തമം. * റെഡി ടു യൂസ് സാരിയല്ലാത്തതിനാല്‍ ഇടയ്ക്കിടെ എടുത്ത് മടക്കു മാറ്റി മടക്കണം. ഇല്ലെങ്കില്‍ മടക്കുന്തോറും സാരിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാം. * വിയര്‍പ്പുണ്ടെങ്കില്‍ ഉടനെ സാരി മടക്കിവയ്ക്കരുത്. * കസവിന് മുകളില്‍ ഇസ്തിരിയിടുമ്പോള്‍ ചൂട് തട്ടിക്കരുത്.