രുചി

കപ്പ ഉപ്പുമാവ്

By Milna

May 01, 2022

ചേരുവകള്‍ :

കപ്പ – ഒരു കിലോ ഉള്ളി – രണ്ടെണ്ണം അരിഞ്ഞത് പച്ചമുളക് – ഏഴ് എണ്ണം അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം അരിഞ്ഞത് വെളുത്തുള്ളി – എട്ട് അല്ലികള്‍ മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍ കടുക് – ഒരു ടീസ്പൂണ്‍ കാരറ്റ് – 250 ഗ്രാം ബീന്‍സ് – 150 ഗ്രാം തേങ്ങാപ്പീര – ഒരു തേങ്ങയുടേത്

തയ്യാറാക്കുന്ന വിധം :

കപ്പ അധികം വെന്തു പോകാതെ ആവിയില്‍ വേവിച്ചത് ഗ്രേറ്റ് ചെയ്യുക. കാരറ്റ് ചെറുതായി അരിഞ്ഞ് ഗ്രേറ്റ് ചെയ്യുക. ബീന്‍സ് അരിയുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഒരു ടീസ്പൂണ്‍ കടുക് പൊട്ടിച്ച് ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റി ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് കാരറ്റ്, ബീന്‍സ് ഇവയും വഴറ്റുക. ഇതിലേയ്ക്ക് അല്പം തേങ്ങാപ്പീരയും ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വഴറ്റിയശേഷം കുറച്ച് കപ്പ ഇട്ട് വീണ്ടും തേങ്ങാപ്പീര വിതറി കപ്പ അധികം കുഴഞ്ഞു പോകാതെ പതിയെ മിക്സ് ചെയ്യുക. വീണ്ടും കുറച്ചു കപ്പയും തേങ്ങാപ്പീരയും ചേര്‍ത്ത് മിക്സ് ചെയ്യുക. ഇങ്ങനെ കപ്പയും തേങ്ങാപ്പീരയും മിക്സ് ചെയ്ത് തീരുമ്പോള്‍ പാത്രത്തില്‍ വിളമ്പി മല്ലിയില ഇട്ട് ഗാര്‍ണിഷ് ചെയ്യുക.