വീട്ടുകാര്യം

യുവത്വത്തിനു ഹരമാകുന്ന ടര്‍ട്ടില്‍ നെക്ക് ടീഷര്‍ട്ടുകള്‍

By Swapna

April 04, 2022

കഴുത്തിനെ മറയ്ക്കുന്ന ടര്‍ട്ടില്‍ നെക്ക് ടീ ഷര്‍ട്ടുകളോട് യുവത്വത്തിനു പ്രിയമേറുന്നു. ആണ്‍ പെണ്‍ ഭേദമെന്യേ യുവതലമുറ ടര്‍ട്ടില്‍ നെക്കിന്റെ ആരാധകരാണ്. പാന്റുകള്‍ക്ക് ഇണങ്ങുന്ന പ്രിന്റുകളുള്ളവയും സ്‌കര്‍ട്ടിനിണങ്ങുന്ന നിറങ്ങളിലുള്ളവയും വിപണിയില്‍ ലഭ്യമാണ്.

ടര്‍ട്ടില്‍ നെക്ക് ഉള്ളില്‍ ധരിച്ച് പുറമേ മറ്റു വസ്ത്രങ്ങള്‍ ധരിക്കുന്ന ട്രെന്റും പുതുതായുണ്ട്. ഏത് കാലാവസ്ഥയിലും അനുയോജ്യമാണെന്നതാണ് ഈ വസ്ത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. .

ആദ്യകാലത്തൊക്കെ ദീര്‍ഘദൂര യാത്രക്കാരുടെ വേഷമായിരുന്നു ടര്‍ട്ടില്‍നെക്ക്. പിന്നീട് അത് സ്ത്രീകളുടെ പ്രധാന വേഷമായി മാറി. അധികം വണ്ണം തോന്നിക്കാത്ത ശരീരത്തോട് ഒട്ടിക്കിടക്കുന്ന ടര്‍ട്ടില്‍ നെക്കുകള്‍ പിന്നീട് ഒരു ട്രെന്‍ഡ് തന്നെ ആയി മാറുകയായിരുന്നു.