ചേരുവകള്‍ :
അച്ചിങ്ങ പയര്‍ / ബീന്‍സ് – അരിഞ്ഞത് ഒരു കപ്പ്
ഉള്ളി – ഒരെണ്ണം അരിഞ്ഞത്
പച്ചമുളക് – 3 എണ്ണം കീറിയത്
തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ ആവശ്യത്തിനു വെളിച്ചെണ്ണ ഒഴിച്ച് ഉള്ളിയും പച്ചമുളകും നന്നായി വഴറ്റുക. ഇതിലേയ്ക്ക് പയര്‍ അല്ലെങ്കില്‍ ബീന്‍സും ഒരു കപ്പ് വെള്ളവും കൂടി ചേര്‍ത്ത് വേവിക്കുക. വെള്ളം പൂര്‍ണമായി വറ്റുന്നതുവരെ ചെറുതീയില്‍ വച്ച് ചൂടാക്കണം. നന്നായി ഡ്രൈ ആയി കഴിയുമ്പോള്‍ അടുപ്പില്‍നിന്നു വാങ്ങാം.