ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, ഡിപ്രഷന്‍ ഉണ്ടാവുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.
ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്...
ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. ആര്‍ത്തവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ ഛര്‍ദിലിനുകാരണമാകാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ഉലുവ വെള്ളം, ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്കും മറ്റ്...
യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇതുകൊണ്ടു തന്നെ വജൈനയുടെ വൃത്തിയില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. ഒരോ തവണയും മൂത്രവിസര്‍ജനത്തിനു ശേഷം വൃത്തിയായി കഴുകുക. ഇവിടത്തെ നനവു നീക്കം...