ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
പല മാരകരോഗങ്ങളില്‍നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ പ്രതിരോധ കുത്തിവെപ്പ് വാക്സിനുകള്‍ക്കു സാധിക്കും. പ്രധാന വാക്സിനുകള്‍ എല്ലാം തന്നെ സര്‍ക്കാര്‍ സൗജന്യമായി കുട്ടികള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതുകൂടാതെ നിരവധി പുതിയ വാക്സിനുകള്‍ ഇന്നുണ്ട്. കുട്ടികള്‍ക്കുള്ള ചില വാക്സിനുകളും...
ഓലത്തുമ്പത്തിരുന്ന് ഊയലാടുന്ന ചെല്ലപൈങ്കിളിയോട് കിന്നാരം പറഞ്ഞ് കുഞ്ഞുവാവയെ കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ദേഹമാസകലം എണ്ണ തേയ്പ്പിച്ച് ഇളം ചൂടുവെള്ളത്തില്‍ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍. ബേബി ഓയിലോ, ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ...