ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
പ്രായത്തിന്റെ ‘മുറിപ്പാടുകള്‍ ’ ഏശാതെ മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഫേഷ്യലുകളാണ് അതില്‍ പ്രധാനം. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ ഡയമണ്ട്, ഗോള്‍ഡ്, പേള്‍, സില്‍വര്‍ എന്നിങ്ങനെ പലതരം ഫേഷ്യലുകള്‍. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന...
സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ഇണങ്ങുന്ന വിധം സാരി ഉടുത്താല്‍ പാര്‍ട്ടികളോ, പബ്ലിക് ഫങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയുമാകട്ടെ ആരും ഒന്നു...
സാധാരണയായി നാല്പതു വയസ്സു കഴിയുമ്പോള്‍ സ്ത്രീകള്‍ സ്വയം വയസ്സായി എന്നു കരുതുകയും സ്വന്തം ശരീരത്തെക്കുറിച്ച് ഒന്നും ശ്രദ്ധിക്കാതെ ഭര്‍ത്താവിനെയും മക്കളെയും പരിചരിച്ച് വീട്ടുകാര്യങ്ങളില്‍ വ്യാപൃതരായി ജീവിയ്ക്കുകയുമാണ് പതിവ്. എന്നാല്‍ ചലച്ചിത്ര രംഗത്തുള്ള പ്രശസ്തരായ...
നല്ല തിളക്കമുള്ളതും മൃദുവുമായ ചര്‍മ്മം എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്. ചര്‍മ്മസംരക്ഷണത്തിനുവേണ്ടി എത്ര പണം മുടക്കുന്നതിനും സുന്ദരികള്‍ക്കു മടിയില്ല. രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ദ്ധക സാധനങ്ങളേക്കാള്‍ പ്രകൃതിദത്തമായ വസ്‌തുക്കളാണ് ചര്‍മ്മത്തിന്റെ ഭംഗിക്കും ആരോഗ്യത്തിനും നല്ലത്.
1. വരള്‍ച്ചയില്‍ നിന്ന്...