ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍റെ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ത്ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യം വരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടേതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും...
തിരക്കു പിടിച്ച ഇന്നത്തെ ലോകത്ത് ‘ ടെന്‍ഷന്‍ ’അനുഭവിക്കാത്തവരായി ആരും ഇല്ല. കൊച്ചു കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍വരെ എല്ലാവര്‍ക്കും മാനസിക പിരിമുറുക്കം ഉണ്ട്. കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും എന്നു മാത്രം. പാട്ടു കേട്ടും എന്തെങ്കിലും...
സമൃദ്ധമായ മുടി പെണ്ണിന് അഴകേറ്റും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകാനിടയില്ല. ‘പനങ്കുല’ പോലത്തെ മുടി നാട്ടിന്‍ പുറങ്ങളില്‍ സ്ത്രീ സൌന്ദര്യത്തിന്റെ പ്രതീകമായിരുന്നു. തഴച്ചുവളരുന്ന മുടി ഏതൊരു സ്ത്രീയുടെയും സ്വപ്നമാണെങ്കിലും പരിചരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരും...
പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. സാധാരണ പ്രസവശേഷവും നടുവേദനയുണ്ടാകുമെങ്കിലും പ്രസവശേഷമാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുക.
ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും ഭാരം കൂടുമ്പോഴും ഇതിന്റെ ആയാസം വരുന്നതു മുഴുവന്‍ നടുവിനാണ്....
മാറുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് അമിതവണ്ണത്തിനു കാരണമാകുന്നത്. തടി കുറയ്ക്കാമെന്ന വാഗ്ദാനവുമായി ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ മുതല്‍ പുറത്തു പുരട്ടുന്ന തൈലങ്ങള്‍ വരെ വിപണിയിലുണ്ട്. അല്പം ബുദ്ധിമുട്ടാന്‍ തയ്യാറുള്ളവര്‍ക്ക് ജിമ്മും ഡയറ്റുമൊക്കെയാണ് പ്രിയം. ഒന്നു...