താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിക്കുന്നത്.
നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം.
കരീന മറ്റ് നായകന്മാര്ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് മുന്‍പ് സെയ്ഫ് പറഞ്ഞിരുന്നു. അതേപോലെ ഓണ്‍സ്ക്രീനില്‍ സെയ്ഫ് മറ്റ് നായികമാരെ പ്രണയിക്കട്ടെ എന്ന നിലപാടിലായിരുന്നു കരീനയും. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഒരുമിക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. നായികയായല്ല ഗസ്റ്റ് റോളില്‍ ഐറ്റം നമ്പരുമായാവും കരീന എത്തുക എന്നും വാര്‍ത്തകളിലുണ്ട്.
ശുഭപര്യവസായിയായ ജീവിതം പോലെ വെള്ളിത്തിരയിലും ഹാപ്പി എന്‍ഡിംഗ് ഉണ്ടാകുമോ എന്നാണ് ഇരുവരുടെയും ആരാധകര്‍ കാത്തിരിക്കുന്നത്.