Homeവീട്ടുകാര്യം'രാംലീല'യില്‍ ഐശ്വര്യയുടെ ഐറ്റംനമ്പറില്ല

‘രാംലീല’യില്‍ ഐശ്വര്യയുടെ ഐറ്റംനമ്പറില്ല

ഐശ്വര്യ റായുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് തന്റെ പുതിയ ചിത്രത്തിലൂടെയാണെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി രംഗത്ത്. ആദ്യം സോനാക്ഷി സിന്‍ഹയെയും പിന്നെ മാധുരി ദീക്ഷിതിനേയും തന്റെ ചിത്രത്തോട് ചേര്‍ത്ത് വെച്ചായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ആ സ്ഥാനത്ത് ഐശ്വര്യ ആയിരിക്കുന്നു. എന്നാല്‍ ഈ മൂന്ന് വാര്‍ത്തകളും തെറ്റാണെന്നും ബന്‍സാലി പറഞ്ഞു.

രണ്‍വീര്‍ സിങ്ങിനെയും ദീപിക പദുക്കോണിനെയും അണിനിരത്തി സഞ്ജയ് ലീല ബന്‍സാലി ഒരുക്കുന്ന രാംലീലയിലൂടെയാവും ഐശ്വര്യയുടെ തിരിച്ചുവരവെന്നായിരുന്നു വാര്‍ത്തകള്‍ . ചിത്രത്തില്‍ ഒരു ഐറ്റം നമ്പറിലൂടെയാണ് തിരച്ചുവരവെന്നും വാര്‍ത്ത പരന്നിരുന്നു.

സഞ്ജയ് ലീല ബന്‍സാലിയും ഐശ്വര്യയും ഇതുവരെ മൂന്ന് ചിത്രങ്ങളില്‍ ഒന്നിച്ചിട്ടുണ്ട്.  ഹം ദില്‍ ദേ ചുകേ സനം, ദേവ്‌ദാസ്, ഗുസാരിഷ് എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. ഐശ്വര്യ അവസാനമായി അഭിനയിച്ച ചിത്രം എന്ന പ്രത്യേകത കൂടി ഗുസാരിഷിനുണ്ട്.

Manju
Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .

Must Read