Homeരുചികപ്പ ബിരിയാണി

കപ്പ ബിരിയാണി

മധ്യ തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു വിഭവമാണ് എല്ലും കപ്പയും എന്നു കൂടി അറിയപ്പെടുന്ന കപ്പബിരിയാണി. ഇറച്ചി നീക്കം ചെയ്യാത്ത എല്ലാണ് കപ്പയ്യോടൊപ്പം ഉപയോഗിക്കുന്നത്. സ്വാദിഷ്ടമായ കപ്പബിരിയാണി ഉണ്ടാക്കാനുള്ള പാചകവിധി ഇതാ.

ചേരുവകള്‍ :

ബീഫ് എല്ലോട് കൂടിയത്      –    1 കിലോ
കപ്പ     –    2 കിലോ
ഗരം മസാല     –      1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല       –     4 ടേബിള്‍ സ്പൂണ്‍
മുളക് പൊടി       –     4 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി      –     1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി     –     1 ടീസ്പൂണ്‍
കുരുമുളകു പൊടി     –     1 ടീസ്പൂണ്‍
തേങ്ങ ചിരകിയത്     –      2 കപ്പ്
ചുവന്നുള്ളി      –     5 എണ്ണം
വെളുത്തുള്ളി      –     2 എണ്ണം
പച്ചമുളക്      –     5 എണ്ണം
ഇഞ്ചി അരിഞ്ഞത്      –     1 കഷണം
കറിവേപ്പില      –     2 തണ്ട്
ഉപ്പ്      –     പാകത്തിന്
വെളിച്ചെണ്ണ      –     ഒരു വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :

എല്ലോടു കൂടിയ ഇറച്ചി നുറുക്കി കഴുകിയെടുക്കുക. കപ്പ കൊത്തി കഴുകിയെടുക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മീറ്റ് മസാലപ്പൊടി, ഇഞ്ചി, കുരുമുളകു പൊടി, ഉപ്പ് ഇവ ചേര്‍ത്ത് ഇറച്ചി  വേവിച്ചെടുക്കുക.  കപ്പ വെള്ളം ചേര്‍ത്ത് വേവിക്കുക. വെന്തുവരുമ്പോള്‍ വെള്ളം ഊറ്റി കളയുക. തേങ്ങ, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചെറുതായി അരച്ചെടുക്കുക. വെന്ത കപ്പയിലേക്ക് നേരത്തേ തയ്യാറാക്കിയ ഇറച്ചി, അരപ്പ്, ഗരംമസാല വെളിച്ചെണ്ണ ഇവ ചേര്‍ത്തിളക്കി കുഴച്ചെടുക്കുക. സ്വാദിഷ്ടമായ കപ്പ ബിരിയാണി റെഡി.

Vinitha
Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍

Must Read