ലേഡീസ് മെറ്റാലിക് ബെല്‍റ്റുകള്‍ യൂത്ത് ഫാഷനില്‍ തരംഗമായിക്കഴിഞ്ഞു. വൈവിധ്യമാര്‍ന്ന ആകൃതിയിലുള്ള ബെല്‍റ്റുകള്‍ ഏതൊരു പെണ്‍കുട്ടിയെയും മോഹിപ്പിക്കുന്നതാണ്. ഫ്രോക്കിനും, സ്‌കര്‍ട്ട് ടോപ്പിനും, ഷോര്‍ട്‌സിനും ജീന്‍സിനുമെല്ലാം ഒപ്പം മെറ്റാലിക് ബെല്‍റ്റുകള്‍ ധരിക്കാം. ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡന്‍, ആന്റിക് നിറങ്ങളിലുള്ള ബെല്‍റ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. വാച്ചിന്റെ ചെയിന്‍ പോലെയും മാല പോലെയുമൊക്കെ തോന്നിക്കുന്ന ബെല്‍റ്റുകളുമുണ്ട്.
കല്ലുകളും മുത്തുകളും പതിച്ച മെറ്റാലിക് ബെല്‍റ്റുകളാണ് മറ്റൊരു വെറൈറ്റി. നിറപ്പകിട്ടുള്ള മുത്തുകളും കല്ലുകളും റിയല്‍ ഫെമിനിന്‍ ലുക്ക് സമ്മാനിക്കും. നാണയങ്ങള്‍ തൂക്കിയിട്ടതു പോലെ തോന്നിക്കുന്ന പാര്‍ട്ടിവെയര്‍ ബെല്‍റ്റുകളുണ്ട്. ബ്ലാക്ക് ഡ്രസ്സിനൊപ്പം ഗോള്‍ഡന്‍ അല്ലെങ്കില്‍ സില്‍വര്‍ ബെല്‍റ്റ് ധരിച്ചാല്‍ ഏതു വലിയ ആള്‍ക്കൂട്ടത്തിലും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റാം.