ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ്. നമ്മുടെ ശരീരത്തില്‍ ശക്തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്കാരം ലോകത്തിന് നല്കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്ഥയിലാവുകയും ഹൃദയമിടിപ്പ് നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്സൈഡിന്റെ ഉല്പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.
സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. ദാമ്പത്യജീവിതത്തിന്റെ രസംകെടുത്തുന്ന ലൈംഗിക മരവിപ്പ് ശരിയായ വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ജീവിതം ദുരിതത്തിലായേക്കാം. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരിക...
ശരീരത്തിലെ ഏറ്റവും സുന്ദരമായ അവയവം കണ്ണുകളാണ്. കവിത വിരിയുന്ന, പ്രണയം പിടയ്ക്കുന്ന മിഴിയിണകള്‍. ആ കണ്ണുകള്‍ കൂടുതല്‍ സുന്ദരമാക്കാന്‍ ആഗ്രഹമില്ലേ? മേക്കപ്പ് കിറ്റില്‍ ഒഴിച്ചുകൂടാന്‍പറ്റാത്തവയാണ് ഐ ലൈനര് , മസ്‌കാര , കാജള്‍...
ചുവന്നുള്ളി,കറുക, നീല ഉമ്മത്തില എന്നിവ തുല്യ അളവില്‍ എടുത്ത് ഇടിച്ചു പിഴിഞ്ഞ നീര്‍ മൂന്നും കൂടി ഒരു ലിറ്റര്‍ എടുത്ത് 250 മില്ലി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി ആറിയതിനുശേഷം അരിച്ചെടുക്കുക. ദന്തപ്പാലയുടെ ഇല...
നവജാത ശിശുക്കളെ കുളിപ്പിക്കുന്നതെങ്ങനെ എന്ന കാര്യത്തില്‍ എല്ലാ അമ്മമാര്‍ക്കും സംശയങ്ങള്‍ ഉണ്ട്. പണ്ടത്തെപ്പോലെ വയറ്റാട്ടിമാരുടെ സേവനം നാട്ടിന്‍ പുറങ്ങളില്‍പ്പോലും ഇപ്പോള്‍ ലഭ്യമല്ലാതായിക്കൊണ്ടിരിക്കുന്നു. എങ്ങനെയെങ്കിലും ഒരാളെ കിട്ടിയാല്‍തന്നെ അശ്രദ്ധമായും വൃത്തിയില്ലാതെയും കുട്ടിയെ കുളിപ്പിക്കുമോ, ശരിയായി...