സിനിമയിലേക്കു തിരിച്ചു വരുമെന്നുള്ള ശക്തമായ അഭ്യൂഹങ്ങള്‍ക്കിടെ സ്വന്തം വെബ്‌സൈറ്റുമായി നടി മഞ്ജു വാര്യര്‍ ഓണ്‍ലൈനില്‍ സാന്നിധ്യമറിയിക്കുന്നു. www.manjuwarrier.com എന്ന വെബ്‌സൈറ്റില്‍ തിരഞ്ഞാല്‍ മഞ്ജുവിന്റെ പുതിയ വിശേഷങ്ങളും വാര്‍ത്തകളും അറിയാം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ മുന്‍നിര നായകര്‍ക്കുശേഷമാണ് സ്വന്തം വെബ്‌സൈറ്റുമായി മഞ്ജുവാര്യരും രംഗത്തുവരുന്നത്.
ഏറ്റവും പുതിയ ഫോട്ടോഷൂട്ടുകള്‍, ഷൂട്ടിംഗ് രംഗങ്ങളിലെയും സ്വകാര്യ ജീവിതത്തിലെയും അപൂര്‍വ്വ ഫോട്ടോഗ്രാഫുകള്‍ തുടങ്ങിയവയാകും തുടക്കത്തില്‍ മഞ്ജു വിന്റെ സൈറ്റിലെ ഉള്ളടക്കം. അന്താരാഷ്ട്ര ഏജന്‍സിയായ സി എ മീഡിയ ആണ് മഞ്ജുവിന് വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കുന്നത്. അഭിനയത്തോട് വിടപറഞ്ഞ ശേഷം നര്‍ത്തകിയായി തിരിച്ചുവന്ന മഞ്ജുവിന്റെ നൃത്തരംഗത്തെ ചിത്രങ്ങളും വെബ്‌സൈറ്റില്‍ ഉണ്ടാകും. അമിതാഭ് ബച്ചനൊപ്പം കല്യാണ്‍ ഗ്രൂപ്പിന്റെ പരസ്യചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതോടെ സിനിമയിലേയ്ക്കും തിരിച്ചെത്തും എന്ന അഭ്യൂഹത്തിന് ശക്തി ഏറിയിരിക്കുകയാണ്. സിനിമാലോകത്തിലേക്ക് തിരിച്ചെത്തിയില്ലെങ്കിലും മഞ്ജുവാര്യരെ ഓണ്‍ലൈനിലൂടെയെങ്കിലും കാണാന്‍ പറ്റുമല്ലോ എന്ന സന്തോഷത്തിലാണ് ആരാധകര്‍
മഞ്ജു ഇനി ഓണ്‍ലൈന്‍
Date: