ലൈംഗിക മരവിപ്പ് പരിഹരിക്കാം

Date:

സ്ത്രീകളില്‍ കണ്ടു വരുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് സെക്ഷ്വല്‍ ഫ്രിജിഡിറ്റി അഥവാ ലൈംഗിക മരവിപ്പ്. ദാമ്പത്യജീവിതത്തിന്റെ രസം‌കെടുത്തുന്ന ലൈംഗിക മരവിപ്പ് ശരിയായ വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ജീവിതം ദുരിതത്തിലായേക്കാം.   ഇതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരിക കാരണങ്ങളും മാനസിക കാരണങ്ങളും ലൈംഗിക മരവിപ്പിന് കാരണമാകാം.

വളര്‍ന്നുവന്ന സാഹചര്യം, ലൈംഗികതയോടുള്ള ഭയം, ബാല്യത്തില്‍ നേരിടേണ്ടിവന്ന ലൈംഗിക പീഡനങ്ങള്‍, അപകര്‍ഷതാബോധം, പങ്കാളിയോടുള്ള വെറുപ്പോ താല്പര്യക്കുറവോ എന്നിവയൊക്കെ  ലൈംഗികതയോട് വിരക്തി ഉണ്ടാക്കുകയും ലൈംഗികമരവിപ്പിനു കാരണമാവുകയും ചെയ്യാം .

ദാമ്പത്യം ഒരു ഘട്ടം പിന്നിടുമ്പോള്‍ ലൈംഗിക മരവിപ്പ് ഉണ്ടാകാന്‍ മറ്റു ചില കാരണങ്ങളുണ്ട്. പങ്കാളി അമിതമായ ഭക്തിയുടെ പാത സ്വീകരിക്കുക, ആരോഗ്യപരമായ പ്രശ്നങ്ങള്‍, മാനസികമായ അകല്‍ച്ചകള്‍, മാനസിക പിരിമുറുക്കങ്ങള്‍ എന്നിവയാണ് ഈ ഘട്ടത്തില്‍ പ്രശ്നക്കാരാകുന്നത്. പങ്കാളിയില്‍ അസ്വസ്ഥതയും അതൃപ്തിയും സൃഷ്ടിച്ചേക്കാവുന്ന ഈ സാഹചര്യം ബന്ധങ്ങളുടെ തകര്‍ച്ച വരെ എത്തിയേക്കാം.

രണ്ടുഘട്ടങ്ങളിലും സെക്സോളജിസ്റ്റിന്‍റെയോ മാര്യേജ് കൌണ്‍സിലറുടെയോ സഹായം തേടുക അത്യാവശ്യമാണ്. ഇതോടൊപ്പം പങ്കാളിയുടെ സഹിഷ്ണുതയും ക്ഷമയും സഹകരണവും ഉണ്ടെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. സ്നേഹവും പ്രണയവും നഷ്ടമായിട്ടില്ലെന്ന് പരസ്പരം ബോദ്ധ്യപ്പെടുത്തുകയാണ് ദാമ്പത്യത്തിന്‍റെ പ്രാഥമികമായ പാഠം. ലൈംഗികതയും ദാമ്പത്യവും ഭദ്രമാകാന്‍ ഈ തിരിച്ചറിവ് പങ്കാളികളെ സഹായിക്കും.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...