Homeവീട്ടുകാര്യംമഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം എന്നതാണ് പോളിയെസ്റ്റര്‍ സാരികളെ പ്രിയങ്കരമാക്കുന്നത്. വലിയ പുള്ളികളും, ചെറിയ പുള്ളികളും, കരകളുമൊക്കെയായി വ്യത്യസ്ത ഡിസൈനുകളില്‍ പോളിസ്റ്റര്‍ സാരികള്‍ ലഭ്യമാണ്‌. മഴക്കാലത്ത്‌ നല്ലത് കടുംനിറങ്ങളാണെങ്കിലും ഇളം നിറങ്ങളും വ്യത്യസ്‌തമായ ലുക്ക്‌ തരുന്നു.

പഴയകാലത്ത് ഏറെ പ്രിയമുണ്ടായിരുന്ന ഒറ്റക്കളര്‍ പ്ലെയിന്‍ സാരികള്‍ക്ക് ഇന്ന് ആവശ്യക്കാരില്ല. പകരം ബോര്‍ഡറുകളുള്ള, പൂക്കളും ഡിസൈനുകളുമുള്ള സാരികള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഗാര്‍ഡന്‍ ഷിഫോണ്‍ തുടങ്ങിയ മെറ്റീരിയലുകളിലും മഴക്കാല സാരികള്‍ ലഭ്യമാണ്‌.

Must Read