പ്രായത്തിന്റെ ‘മുറിപ്പാടുകള്‍ ’ ഏശാതെ മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഫേഷ്യലുകളാണ് അതില്‍ പ്രധാനം. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ ഡയമണ്ട്, ഗോള്‍ഡ്, പേള്‍, സില്‍വര്‍ എന്നിങ്ങനെ പലതരം ഫേഷ്യലുകള്‍. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന ആശങ്കയില്‍ പലരും വിഷമിക്കാറുണ്ട്. വില കൂടിയ ഫേഷ്യലാണ് മികച്ചത് എന്ന് ചിലരെങ്കിലും തെറ്റിധരിക്കുന്നുമുണ്ട്. എന്നാല്‍ ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേഷ്യലുകള്‍ വേണം തെരഞ്ഞെടുക്കാന്‍. നല്ലൊരു ബ്യൂട്ടീഷന് ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാന്‍ സാധിക്കും.
സെന്‍സിറ്റീവായുള്ള ചര്‍മ്മമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന പാര്‍ശ്വഫലങ്ങളില്ലാത്ത ഫേഷ്യലാണ് സില്‍വര്‍ ഫേഷ്യല്‍. പ്രായത്തെ ചെറുക്കാനും നിറം വര്‍ദ്ധിപ്പിക്കാനും ഉത്തമമായ ഫേഷ്യലാണ് ഇത്. .ഏതു പ്രായക്കാര്‍ക്കും ഈ ഫേഷ്യല്‍ ചെയ്യാം എന്ന പ്രത്യേകതയുമുണ്ട്. സില്‍വര്‍ ഫേഷ്യല്‍ ചെയ്യാനുപയോഗിക്കുന്ന ക്രീമില്‍ മേല്‍ത്തരം ഔഷധച്ചെടികളും, പൂക്കളും, കുങ്കുമപ്പൂവും, ആല്‍മണ്ട് ഓയിലും അടങ്ങിയിട്ടുണ്ട്. രാസവസ്തുക്കള്‍ കുറവുള്ളതിനാല്‍ മുഖചര്‍മ്മത്തിനു ദോഷം ചെയ്യാത്ത രീതിയിലാണ് സില്‍വര്‍ ഫേഷ്യലിലെ ക്രീമുകള്‍ ഉല്പാദിപ്പിക്കുന്നത്. ഇവ മുഖത്തെ പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. സില്‍വര്‍ ജെല്ലില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, സില്‍വര്‍ ലീഫ്, ആല്‍മണ്ട് ഓയില്‍ എന്നിവ ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നിറവും വര്‍ദ്ധിപ്പിക്കും. ചൂടു കാലത്ത് മുഖത്ത് കുളിര്‍മ്മയേകാനും ഈ ഫേഷ്യല്‍ നല്ലതാണ്.
സില്‍വര്‍ ഫേഷ്യലിനെ മറ്റു ഗുണങ്ങള്‍
* ചൂടുകുരു, കറുത്തപാടുകള്‍ എന്നിവ മാറാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്ലതാണ്.
* മുഖത്ത് ട്രീറ്റ്‌മെന്റ് മുഖാന്തിരം ഉണ്ടാകുന്ന പാടുകള്‍ ഇല്ലാതാവാന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യാം.
* മുഖത്തെ പേശികളിലും കോശങ്ങളിലുമുള്ള ബലം നിലനിര്‍ത്താന്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നത് നല്ലതാണ്.
* വീര്യം കുറഞ്ഞ ഔഷധച്ചെടികളുടെ സത്ത് ഉപയോഗിക്കുന്നതിനാല്‍ മുഖചര്‍മ്മത്തിന് ദോഷം ചെയ്യില്ല.
* മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്‌സിനെ നീക്കം ചെയ്യാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.
* പ്രായമുള്ളവരുടെ മുഖത്തുണ്ടാകുന്ന ചുളിവുകള്‍ ഒരു പരിധി വരെ നീക്കം ചെയ്യാന്‍ സില്‍വര്‍ ഫേഷ്യല്‍ നല്ലതാണ്.
* പരുപരുത്ത വരണ്ട ചര്‍മ്മത്തില്‍ സില്‍വര്‍ ഫേഷ്യല്‍ ചെയ്യുന്നതു വഴി മുഖം മിനുസ്സവും തിളക്കവുമുള്ളതായി മാറുന്നു.
* ഇതില്‍ അടങ്ങിയിട്ടുള്ള വിറ്റമിന്‍ ഇ മുഖസൗന്ദര്യം നിലനിര്‍ത്താനുള്ള പ്രധാന ഘടകമാണ്.
Very good article. Please add articles about the specialties of other facial types also.
Sure Teena, Stay tuned with us.
Good website and articles. Please add more informative articles like this.
Comments are closed.