Home വീട്ടുകാര്യം കമ്മല്‍ തിരഞ്ഞെടുക്കുമ്പോള്‍

കമ്മല്‍ തിരഞ്ഞെടുക്കുമ്പോള്‍

0
കമ്മല്‍ തിരഞ്ഞെടുക്കുമ്പോള്‍

വസ്ത്രങ്ങളുടെ നിറത്തിന് അനുയോജ്യമാകുന്ന വിധത്തിലാവണം കമ്മലുകള്‍ തെരഞ്ഞെടുക്കേണ്ടത് എന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ നിറവും ഫാഷനും അനുസരിച്ച് കമ്മല്‍ തെരഞ്ഞെടുക്കുമ്പോള്‍ അവ തങ്ങളുടെ മുഖത്തിന് ചേര്‍ന്നതാണോ എന്ന് പലരും ചിന്തിക്കാറില്ല. മുഖത്തിന്റെ ആകൃതിക്കിണങ്ങുന്ന കമ്മലുകള്‍ തെരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. വട്ടമുഖമുള്ളവര്‍ക്ക് സ്റ്റഡുകള്‍ യോജിച്ചതല്ല. സാമാന്യം വലിയ തൂങ്ങിക്കിടക്കുന്ന കമ്മലുകള്‍ തന്നെയാണ് ഇത്തരക്കാര്‍ക്ക് നല്ലത്. ഇത്തരക്കാര്‍ സ്റ്റഡുകള്‍ ഉപയോഗിച്ചാല്‍ കമ്മലിട്ടതായി പോലും തോന്നില്ല. എന്നാല്‍ ചെറിയ മുഖമുള്ളവര്‍ക്ക് വല്ലാതെ വലിയ കമ്മലുകളോ നീളം കൂടിയ കമ്മലുകളോ നന്നായിരിക്കില്ല. ഇത്തരക്കാര്‍ക്ക് സ്റ്റഡുകളും വളഞ്ഞിരിക്കുന്ന കമ്മലുകളും യോജിക്കും. നീണ്ട മുഖമുള്ളവര്‍ക്ക് റൗണ്ട് , ഓവല്‍ ഷേപ്പുകളിലുള്ള കമ്മലുകളാണ് യോജിക്കുക. സ്റ്റഡിനേക്കാള്‍ കാതില്‍ നിന്ന് അല്‍പം ഇറങ്ങിനില്‍ക്കുന്ന കമ്മലുകളായിരിക്കും നല്ലത്.