Home സ്വകാര്യം ശുചിത്വം പാലിക്കാം അണുബാധ അകറ്റാം

ശുചിത്വം പാലിക്കാം അണുബാധ അകറ്റാം

0
ശുചിത്വം പാലിക്കാം അണുബാധ അകറ്റാം

യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ബാധിയ്ക്കാന്‍ സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്കാണ്. ഇതുകൊണ്ടു തന്നെ വജൈനയുടെ വൃത്തിയില്‍ സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണം. ഒരോ തവണയും മൂത്രവിസര്‍ജനത്തിനു ശേഷം വൃത്തിയായി കഴുകുക. ഇവിടത്തെ നനവു നീക്കം ചെയ്യുകയും വേണം.

യോനീഭാഗത്തെ രോമം ഷേവ് ചെയ്തു വൃത്തിയായി സൂക്ഷിയ്ക്കണം. പ്രത്യേകിച്ച് മാസമുറയടുക്കുമ്പോള്‍. അല്ലെങ്കില്‍ അണുബാധയ്ക്കു സാധ്യത കൂടുതലാണ്.

അടിവസ്ത്രം ദിവസവും മാറ്റണം. നനഞ്ഞ അടിവസ്ത്രങ്ങള്‍ യാതൊരു കാരണവശാലും ഉപയോഗിക്കരുത്. ഇത് അണുബാധയ്ക്കിട വരുത്തും.

ഓവുലേഷന്‍ സമയത്തും വജൈനല്‍ ഡിസ്ചാര്‍ജ് കൂടുതലുള്ളപ്പോഴും പാന്റി ലൈനേഴ്‌സ് ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇത് അടിവസ്ത്രവും യോനീഭാഗവും നനവില്ലാത്തതായി സൂക്ഷിയ്ക്കാന്‍ സഹായിക്കും.

മാസമുറ സമയത്ത് നാലു മണിക്കൂറിലൊരിക്കല്‍ സാനിറ്ററി നാപ്കിന്‍ മാറ്റണം. അല്ലാത്തപക്ഷം അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

കക്ഷത്തിലെ രോമം ഷേവ് ചെയ്തു കളയുക. വിയര്‍പ്പിനും ഇതുവഴി ദുര്‍ഗന്ധത്തിനും കക്ഷത്തിലെ രോമം കാരണമാകും.

ലൈംഗികബന്ധത്തിനു ശേഷം സ്വകാര്യഭാഗം വൃത്തിയായി കഴുകി സൂക്ഷിയ്ക്കുക. പുരുഷന്മാരേക്കാളേറെ സ്ത്രീകള്‍ക്ക് ഇതുവഴി അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

മൂത്രശങ്കയുണ്ടായാല്‍ മൂത്രമൊഴിക്കാതിരിയ്ക്കുന്നത് പലരുടേയും ശീലമാണ്. ഇത് യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും എന്നു മാത്രമല്ല കിഡ്‌നിയ്ക്ക് ഗുരുതരമായ ദോഷം ചെയ്യും.

ഒരിക്കലും ഇറുക്കം കൂടിയ ബ്രാ ധരിയ്ക്കരുത്. ഇത് മാറിടത്തില്‍ ഞരമ്പുകള്‍ കട്ടി പിടിയ്ക്കാനും തടിപ്പുകളുണ്ടാകാനും സാധ്യതയുണ്ടാക്കും. അധികം ഇറുകിയ ബ്രാ സ്താര്‍ബുദ സാധ്യത വരെ വര്‍ധിപ്പിക്കുന്നു.