മാറുന്ന ജീവിതശൈലിയും ഭക്ഷണരീതിയുമൊക്കെയാണ് അമിതവണ്ണത്തിനു കാരണമാകുന്നത്. തടി കുറയ്ക്കാമെന്ന വാഗ്ദാനവുമായി ഉള്ളില്‍ കഴിക്കുന്ന മരുന്നുകള്‍ മുതല്‍ പുറത്തു പുരട്ടുന്ന തൈലങ്ങള്‍ വരെ വിപണിയിലുണ്ട്. അല്പം ബുദ്ധിമുട്ടാന്‍ തയ്യാറുള്ളവര്‍ക്ക് ജിമ്മും ഡയറ്റുമൊക്കെയാണ് പ്രിയം. ഒന്നു മനസ്സു വച്ചാല്‍ പണച്ചിലവില്ലാതെ തടി കുറയ്ക്കാന്‍ വീട്ടില്‍തന്നെ പരീക്ഷിക്കാവുന്ന ഒട്ടേറെ വഴികളുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയുകയാണ് തടികുറയ്ക്കാന്‍ ചെയ്യേണ്ടത്.
ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം.
രാവിലെ വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് അല്‍പം തേന്‍ ചേര്‍ത്ത് കുടിച്ചു നോക്കൂ. കൊഴുപ്പും തടിയും കുറയും.
ഗ്രീന്‍ ടീയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു കളയാന്‍ സഹായിക്കും
പാവയ്ക്ക ജ്യൂസ് തടി കുറയാന്‍ മാത്രമല്ല, പ്രമേഹത്തിനും പറ്റിയ മരുന്നാണ്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നതും തടി കുറയാന്‍ നല്ലതു തന്നെ.
ക്രാന്‍ബെറിയില്‍ ധാരാളം വൈറ്റമിന്‍ സിയുണ്ട്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ക്രാന്‍ബെറി ജ്യൂസ് കുടിയ്ക്കുന്നതും നല്ലതു തന്നെ.
മേപ്പിള്‍ സിറപ്പ് ചെറുചൂടുവെള്ളത്തില്‍ കലക്കി വെറുംവയറ്റില്‍ കുടിയ്ക്കുന്നതും ശരീരത്തിലെ കൊഴുപ്പു കുറയാന്‍ നല്ലതാണ്
ശരീരത്തിലെ വിഷാംശം പുറത്തു കളയേണ്ടത് ആരോഗ്യമുള്ള ശരീരത്തിന് പ്രധാനമാണ്. ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യമാണത്. ഇതിന് ധാരാളം വെള്ളം കുടിയ്‌ക്കുകയാണ് വഴി. വിഷാംശം മാത്രമല്ല ശരീരത്തിലെ കൊഴുപ്പു പുറന്തള്ളാനും ഇത് സഹായിക്കും.
ആപ്പിള്‍ വേവിച്ചു കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു വഴിയാണ്. ഇതുമൂലം പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും. മാത്രമല്ല ധാരാളം നാരുകളും ഇതില്‍ നിന്നും ലഭിക്കും.
മുളകും ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. പ്രത്യേകിച്ചും ഉണക്കമുളക്. ഇതും ഇഞ്ചിയും ചേര്‍ത്ത് ചതച്ചു കഴിയ്ക്കുന്നത് കൊഴുപ്പു കുറയ്ക്കാന്‍ നല്ലതാണ്. തടി കുറയുന്നു എന്നതു മാത്രമല്ല ഇതിന്റെ പ്രയോജനം, ശ്വാസകോശത്തില്‍ അണുബാധ വരാതിരിക്കാനും ഇത് ഉത്തമമാണ്. ദിവസം അല്‍പം ഇഞ്ചിനീര് കുടിയ്ക്കുന്നത് ദഹനക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കും സിട്രസ് ഫലങ്ങള്‍ കഴിക്കുന്നത് കൊഴുപ്പു കുറയാന്‍ ഉത്തമമാണ്. ഇവയിലെ ആന്റിഓക്‌സിഡന്റുകളും വൈറ്റമിന്‍ സിയുമാണ് ഈ ഗുണം നല്‍കുന്നത്.
വെളുത്തുള്ളി കഴിച്ചു നോക്കൂ. ഇതിലെ അലിസിന്‍ കൊഴുപ്പു കളയുന്ന ഒന്നാന്തരം വസ്തുവാണ്. കറിവേപ്പില ദഹനത്തിനു സഹായിക്കും. ഇതുവഴി ശരീരത്തിലെ കൊഴുപ്പു കളയാനും സഹായിക്കും. കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് കൊഴുപ്പും തടിയും കുറയ്ക്കാനുള്ള ഒരു പ്രധാന മാര്‍ഗമാണ്.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൊഴുപ്പു കളയാന്‍ നല്ലതാണ്. അതുകൊണ്ടു തന്നെ മുട്ടയേയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്താം. കുരുമുളകും കൊഴുപ്പു കത്തിച്ചു കളയുന്ന മറ്റൊരു ഭക്ഷണമാണ്.