Home വീട്ടുകാര്യം ബെഡ്റൂം ഒരുക്കുമ്പോള്‍

ബെഡ്റൂം ഒരുക്കുമ്പോള്‍

0
ബെഡ്റൂം ഒരുക്കുമ്പോള്‍

സ്വകാര്യതയും സംതൃപ്തിയും നല്‍കത്തക്കവിധത്തില്‍ വേണം ബെഡ്റൂം ക്രമീകരിക്കാന്‍ . നല്ല കിടപ്പുമുറി നല്ല ഉറക്കത്തിന് പ്രധാനമാണ്. ബെഡ്‌റൂമില്‍ കഴിവതും കുറച്ചു ഫര്‍ണിച്ചറുകള്‍ മാത്രമേ ഉപയോഗിക്കാവൂ.  ഉള്ള ഫര്‍ണിച്ചറുകള്‍ ബെഡ്‌റൂമില്‍ സ്ഥലമുണ്ടെന്നു തോന്നിപ്പിക്കും വിധം ഒതുക്കിയിടുകയും വേണം. സ്ഥലമുള്ള ബെഡ്‌റൂം വീര്‍പ്പുമുട്ടലൊഴിവാക്കി മനസ്സിന് ആശ്വാസം നല്‍കും.

ഇളം ഷേഡുകളിലുള്ള പെയിന്റുകളാണ് ബെഡ് റൂമുകള്‍ക്ക് നല്ലത്. ചുവരിലെ നിറങ്ങള്‍ക്ക് മാച്ച് ചെയ്യുന്ന വിധത്തിലുള്ള ബെഡ്ഷീറ്റുകള്‍ മുറിയ്ക്ക് നല്ല ആകര്‍ഷകത്വം നല്‍കും. കിടക്കാന്‍ സുഖമുള്ള, ഏംബ്രോയ്ഡറികളില്ലാത്ത ബെഡ്ഷീറ്റുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. അധികം വെളിച്ചമില്ലാത്ത ബെഡ് ലാമ്പുകള്‍ സ്വകാര്യത ഉറപ്പുവരുത്തും. കടുത്ത പ്രകാശം പുറത്തു നിന്നും പ്രവേശിക്കാത്ത വിധത്തില്‍ വേണം ബെഡ്‌റൂമിലെ ജനലുകളും വാതിലുകളും മറ്റും ക്രമീകരിക്കേണ്ടത്.

ഭിത്തികള്‍ അലങ്കരിക്കാന്‍ കുടുംബാംഗങ്ങളുടെ ഒരുമിച്ചുള്ള ഫോട്ടോകളും അലങ്കാരവസ്തുക്കളുമൊക്കെ ഉപയോഗിക്കാം. അത്യാവശ്യ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ചെറിയ ഒരു അലമാരയുണ്ടാകുന്നതു നല്ലതാണ്. മൊബൈല്‍ ഫോണ്‍ പോലുള്ളവ ഇവിടെ സൂക്ഷിക്കാന്‍ സാധിക്കും. ഇത് കട്ടിലില്‍ നിന്നും കയ്യെത്തുന്ന ദൂരത്തായിരിക്കണം.