നല്ല തിളക്കമുള്ളതും മൃദുവുമായ ചര്‍മ്മം എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്. ചര്‍മ്മസംരക്ഷണത്തിനുവേണ്ടി എത്ര പണം മുടക്കുന്നതിനും സുന്ദരികള്‍ക്കു മടിയില്ല. രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ദ്ധക സാധനങ്ങളേക്കാള്‍ പ്രകൃതിദത്തമായ വസ്‌തുക്കളാണ് ചര്‍മ്മത്തിന്റെ ഭംഗിക്കും ആരോഗ്യത്തിനും നല്ലത്.
1. വരള്‍ച്ചയില്‍ നിന്ന് ചര്‍മ്മം സംരക്ഷിക്കുന്നതിനായി ഒരു കഷണം പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ചര്‍മ്മത്തിനു മൃദുത്വവും പ്രകാശവും നല്‍കാന്‍ പപ്പായക്കു കഴിയും.
2. പാലും പഴവും ചേര്‍ത്തുണ്ടാക്കിയ പേസ്‌റ്റ് മുഖത്തു പുരട്ടി 20 മിനിറ്റ് വയ്‌ക്കുക. അതിനുശേഷം തണുത്തവെള്ളത്തില്‍ കഴുകുക.
3. എല്ലാ ചര്‍മ്മത്തിനുമനുയോജ്യമായ ഒന്നാണ് തേന്‍. മുഖത്തും കഴുത്തിലും തേന്‍ പുരട്ടുന്നത് നല്ലതാണ്. കുറച്ചുസമയത്തിനു ശേഷം കഴുകുക.
4. ചര്‍മ്മത്തിന് മൃദുത്വവും തെ ളിമയും നല്‍കാന്‍ തേനില്‍ മുട്ടയുടെ വെള്ള ചേര്‍ത്ത് മുഖത്ത് പുരട്ടിയാല്‍ മതി.
5. നാരങ്ങാനീര്, തേന്‍, വെജിറ്റബിള്‍ ഓയില്‍ എന്നിവ യോജിപ്പിച്ച് മുഖത്തുപുരട്ടുക. 10 മിനിറ്റിനുശേഷം പയറുപൊടി ഉപയോഗിച്ച് കഴുകിക്കളയുക.
6. കുക്കുംബര്‍ നീരും തണ്ണിമത്തങ്ങാനീരും തുല്ല്യ അളവിലെടുത്ത് യോജിപ്പിച്ച് മുഖത്തും ശരീരത്തും പുരട്ടുക.
7. തേനും പാലും ചേര്‍ത്ത് പുരട്ടുന്നത് മുഖം വൃത്തിയാക്കാനും മൃദുലമാക്കാനും സഹായിക്കും.
8. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് കാബേജിട്ട് തിളപ്പിക്കുക. ആ വെള്ളത്തില്‍ മുഖം കഴുകിയാല്‍ ചര്‍മ്മം മൃദുലമാകും.
9. തേനും പാലും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം സൂര്യതാപമേറ്റ് കരുവാളിച്ച സ്‌ഥലങ്ങളില്‍ പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം തണുത്തവെള്ളത്തില്‍ കഴുകുക.
Nice website. Wishes to the new venture.
Really nice …thank you so much for this page.
Comments are closed.