Homeവീട്ടുകാര്യംസാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

സാരി ഉടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

സ്ത്രീകളുടെ വ്യക്തിത്വം, തനിമ, സൗന്ദര്യം എന്നിവ ഉയര്‍ത്തിക്കാട്ടാന്‍ സാരിയോളം മികച്ച വേഷം മറ്റൊന്നില്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് ഇണങ്ങുന്ന വിധം സാരി ഉടുത്താല്‍ പാര്‍ട്ടികളോ, പബ്ലിക് ഫങ്ഷനുകളോ, ജോലി സ്ഥലമോ എവിടെയുമാകട്ടെ ആരും ഒന്നു ശ്രദ്ധിക്കുന്ന തരത്തില്‍ തിളങ്ങാം എന്ന കാര്യത്തില്‍ സംശയമില്ല. സാരികള്‍ തിരഞ്ഞെടുക്കുമ്പോളും ഉടുക്കുമ്പോളും താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 

  • വണ്ണം കൂടുതലുള്ളവരും, ഉയരം കുറഞ്ഞവരും സാരി ഉടുക്കുമ്പോള്‍ കൂടുതല്‍ ഞൊറിവിട്ട് ഉടുക്കുന്നതാണ് നല്ലത്.
  • ഉയരം ഉള്ളവര്‍ക്ക് സാരി ഒറ്റപാളിയായി ഇടുന്നത് നന്നായി ഇണങ്ങും.
  • വീതി കൂടിയ ബോര്‍ഡറാണ് ഉയരം ഉള്ളവര്‍ക്ക് ചേരുന്നത്. എന്നാല്‍ പൊക്കം കുറഞ്ഞവര്‍ വീതി കുറഞ്ഞ ബോര്‍ഡര്‍ ഉള്ള സാരി ധരിക്കുന്നതാണ് ഉത്തമം.
  •  ചൂടുകാലാവസ്ഥയില്‍ കറുപ്പു നിറമുള്ള സാരികള്‍ ഒഴിവാക്കണം.
  • നിറമുള്ളവര്‍ക്ക് പൊതുവേ ഡാര്‍ക്ക് നിറങ്ങളിലുള്ള സാരിയാണ് ചേരുന്നത്, എന്നാല്‍ ഇരുണ്ട നിറമുള്ളവര്‍ക്ക് ലൈറ്റ് ഷേയ്ഡഡുകളാണ് ഇണങ്ങുന്നത്.
  • ആവശ്യത്തിലധികം സേഫ്റ്റിപിന്നുകള്‍ സാരി ഉടുക്കുമ്പോള്‍ ഉപയോഗിക്കാതിരിക്കുക.
  • വില കൂടിയ സാരികള്‍ ഡ്രൈ-ക്ലീനിംഗ് ചെയ്യുന്നതാണ് ഉത്തമം.
  • ഒറ്റ പാളിയായി ഇടുമ്പോള്‍ ഭംഗി തോന്നുന്ന സാരികളില്‍ ഞൊറിവിട്ട് ഭംഗി കളയരുത്.
Anisha
Anisha
പേര് അനീഷ രഞ്ജിത് . അറിയപ്പെടുന്ന ഡിസൈനര്‍ , അര്‍ദ്ധനാരീശ്വര എന്ന ഡിസൈനര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Must Read