ആര്‍ത്തവ വേദന അകറ്റാം

Date:

ആര്‍ത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന പലര്‍ക്കും ഒരു വലിയ പ്രശ്നമാണ്. ആര്‍ത്തവ സമയത്ത് ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ചിലരില്‍ ഛര്‍ദിലിനുകാരണമാകാറുണ്ട്. ആര്‍ത്തവദിനങ്ങളില്‍ ഉലുവ വെള്ളം, ജീരക വെള്ളം എന്നിവ കുടിക്കുന്നത് വേദനയ്ക്കും മറ്റ് പ്രശ്നങ്ങള്‍ക്കും ശമനം നല്‍കും. പച്ച ഉലുവ ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തുവെച്ച് പിറ്റേദിവസം വേണം ആ വെള്ളം ഉപയോഗിക്കാന്‍.  ജീരകം വറുത്ത്‌ അതില്‍ വെള്ളമൊഴിച്ച്‌ തിളപ്പിച്ചു വേണം ജീരകവെള്ളം തയ്യാറാക്കാന്‍.

ആര്‍ത്തവ രക്തത്തോടൊപ്പം ശരീരത്തിനാവശ്യമായ ധാതുക്കള്‍ നഷ്ടപ്പെടുന്നതും പലവിധ അസ്വസ്ഥതകള്‍ക്കു കാരണമാകുന്നു. അതിനാല്‍ സോഡിയം, കാല്‍സ്യം എന്നിവ കൂടുതല്‍ ലഭിക്കുന്ന വസ്‌തുക്കള്‍ ആര്‍ത്തവ സമയത്ത് ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.  പഴങ്ങളിലും പച്ചക്കറികളിലും ഈ ധാതുക്കള്‍ ധാരാളമായുണ്ട്.  ആര്‍ത്തവ സമയത്ത് കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ വേദന്‍ വര്‍ധിക്കാന്‍ കാരണമാകും. യോഗ, എക്സര്‍സൈസുകള്‍ എന്നിവ പതിവായി ചെയ്യുന്നത് ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും.

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...