Homeവീട്ടുകാര്യംചെടികള്‍ : അലങ്കാരത്തിനും ആരോഗ്യത്തിനും

ചെടികള്‍ : അലങ്കാരത്തിനും ആരോഗ്യത്തിനും

പെയിന്റിംഗുകള്‍, ലൈറ്റുകള്‍, സ്റ്റാച്യു, ഫ്‌ളവര്‍ വേസുകള്‍ എന്നിങ്ങനെ മുറികള്‍ അലങ്കരിക്കാന്‍ ഒട്ടേറെ വഴികളുണ്ട്. എന്നാല്‍ മുറികള്‍ക്കുള്ളില്‍ വളര്‍ത്താവുന്ന ചെടികള്‍ അലങ്കാരത്തോടൊപ്പം ആരോഗ്യവും നല്‍കുന്നവയാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുത്ത് ഓക്സിജന്‍ പുറത്തു വിടാന്‍ കഴിയുന്ന ചെടികള്‍ മുറി എപ്പോഴും ഫ്രഷ് ആയിരിക്കാന്‍ സഹായിക്കും.

ആര്‍ക പാം എന്ന ഒരിനം പനകള്‍ നഴ്സറികളില്‍ വാങ്ങാന്‍ ലഭിക്കും. അധികം ഉയരം വെയ്ക്കാത്ത ഇവ ഇന്‍ഡോര്‍ പ്ലാന്റുകളില്‍ പ്രിയമേറിയവയാണ്. സ്‌നേക്ക് പ്ലാന്റ് , കറ്റാര്‍ വാഴ , മണി പ്ലാന്റ് എന്നിവയും വീടിനുള്ളില്‍ വളര്‍ത്താവുന്നവയാണ്.

വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍ സാധാരണയായി അന്തരീക്ഷതാപം 65നും 75നും ഇടയിലാണ് വളരുന്നത്. അതിനാല്‍ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ ഈ ചെടികള്‍ വയ്ക്കരുത്. ചെടിവളര്‍ത്തുന്ന പാത്രങ്ങള്‍ക്ക് ചെറിയ തുളകളുണ്ടാവണം. ഈ പാത്രങ്ങള്‍ പത്ത്: ഒന്ന് എന്ന അനുപാതത്തില്‍ ജലവും ക്ലോറിനും ചേര്‍ത്ത ലായനി ഉപയോഗിച്ച് സ്റ്ററിലൈസ് ചെയ്യണം. രണ്ടുമാസം കൂടുമ്പോള്‍ ചെടികള്‍ക്ക് വളം ചേര്‍ത്തുകൊടുക്കണം. കുറച്ച് വളമേ ഇങ്ങനെ വളര്‍ത്തുന്ന ചെടികള്‍ക്ക് ആവശ്യമുള്ളൂ. ഉണങ്ങിയതോ, കരിഞ്ഞതോ ആയ ഇലകള്‍ വളം കൂടിപ്പോയി എന്നതിന്റെ ലക്ഷണമാണ്.

Must Read