പ്രഭുദേവയും തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയുമായുള്ള പ്രണയമൊക്കെ പാപ്പരാസികള്‍ മറന്നുതുടങ്ങിയതാണ്. മാത്രവുമല്ല, രാജാറാണി എന്ന ചിത്രത്തില്‍ അഭിനയിച്ചതിനുശേഷം ആര്യയും നയന്‍സും തമ്മില്‍ പ്രണയമാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇവരുവരുടെയും കല്യാണക്കുറി വരെ സിനിമയുടെ പ്രചരണത്തിനായി അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ താനും ആര്യയും തമ്മില്‍ ഒന്നുമില്ലെന്നാണ് നയന്‍താര പറയുന്നത്.
ഒരു മാധ്യമസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യം നയന്‍താര തുറന്നുപറഞ്ഞത്. ആര്യ തന്റെ നല്ല സുഹൃത്ത് മാത്രമാണെന്നും തങ്ങളുടെ പേര് കൂട്ടിച്ചേര്‍ത്ത് കഥകളുണ്ടാക്കരുതെന്നും നയന്‍താര വ്യക്തമാക്കി. ആര്യയുമായിട്ടല്ല, ലോകത്തില്‍ ഒരാളുമായും തനിക്ക് പ്രണയമില്ലെന്നും ഇത്തരം കാര്യങ്ങള്‍ വെറുത്തുതുടങ്ങിയെന്നുമാണ് നയന്‍സ് പറയുന്നത്. പ്രണയം പോലും ഇപ്പോള്‍ താരം വെറുത്തുതുടങ്ങിയത്രേ. ഇനി ഏകയായി കഴിയാനാണ് തീരുമാനമെന്നും സമ്മേളനത്തില്‍ നയന്‍താര അറിയിച്ചിട്ടുണ്ട്.
ആരോടും പ്രണയമില്ല, ഏകയായി കഴിയും : നയന്‍താര
Date: