നാടന്‍ താറാവ് റോസ്റ്റ് പാലപ്പത്തിന്റെയോ കപ്പ പുഴുങ്ങിയതിന്റെയോ ഒക്കെ കൂടെ കഴിക്കുന്നത് ഓര്‍ക്കുമ്പോള്‍തന്നെ വായില്‍ വെള്ളമൂറുന്നില്ലേ. കുറച്ച് താറാവിറച്ചി വാങ്ങി ഈ റെസിപ്പി ഒന്നു പരീക്ഷിച്ചോളൂ.
താറാവിറച്ചി കഷണങ്ങളാക്കിയത് – ആറ് സവാള (അരിഞ്ഞത്) – അര കിലോ ഇഞ്ചി (അരിഞ്ഞത്) – ഒരു ചെറിയ കഷണം വെളിച്ചെണ്ണ – 100 ഗ്രാം പച്ചമുളക് – നാല് എണ്ണം കടുക് – ആവശ്യത്തിന് മഞ്ഞള്‍പ്പൊടി – നാല് സ്പൂണ്‍ മല്ലിപ്പൊടി – രണ്ട് സ്പൂണ്‍ ഗരംമസാലപ്പൊടി – ഒരു സ്പൂണ്‍ കറിവേപ്പില, ഉപ്പ് – ആവശ്യത്തിന് എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് സവാള വറുക്കുക. ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. ഇത് വാടിവരുമ്പോള്‍ ഇറച്ചി ചേര്‍ക്കാം. ആവശ്യത്തിന് ഉപ്പും മഞ്ഞളും വെള്ളവും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ഇറച്ചി വെന്തു കഴിയുമ്പോള്‍ മുളകും മല്ലിയും ഗരംമസാലയും ചേര്‍ക്കുക. പാകമായാല്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങാം.