Homeആരോഗ്യംപ്രസവശേഷം നടുവേദനയോ?

പ്രസവശേഷം നടുവേദനയോ?

പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് നടുവേദന. സാധാരണ പ്രസവശേഷവും നടുവേദനയുണ്ടാകുമെങ്കിലും പ്രസവശേഷമാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവപ്പെടുക.

ഗര്‍ഭകാലത്ത് വയര്‍ വലുതാകുമ്പോഴും ഭാരം കൂടുമ്പോഴും ഇതിന്റെ ആയാസം വരുന്നതു മുഴുവന്‍ നടുവിനാണ്. ഇവിടെയനുഭവപ്പെടുന്ന സ്‌ട്രെയ്ന്‍ പിന്നീട് നടുവേദനയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുകയാണ് ചെയ്യുക.

പ്രസവസമയത്ത് പ്രസവവേദന നീണ്ടു നില്‍ക്കുകയാണെങ്കില്‍ സ്‌പൈനല്‍ കോഡില്‍ എപിഡ്യൂറല്‍ എന്ന ഇന്‍ജക്ഷനെടുക്കുന്നത് സാധാരണമാണ്. ഇൗ കുത്തിവയ്പ് പ്രസവശേഷം നടുവേദനയ്ക്കുള്ള ഒരു പ്രധാന കാരണമാണ്.

സിസേറിയനു ശേഷവും നടുവേദന അനുഭവപ്പെടുന്നത് സാധാരണം. സിസേറയിന്‍ മസിലുകള്‍ക്കും നടുവെല്ലുനുമുണ്ടാക്കുന്ന ആയാസമാണ് കാരണം.

ഗര്‍ഭകാലത്ത് ശരിയായ രീതിയില്‍ ഇരിക്കാത്തതും പ്രസവശേഷമുള്ള നടുവേദനയ്ക്കുള്ള ഒരു കാരണമാകാറുണ്ട്. ഗര്‍ഭകാലത്ത് ശരിയായ രീതിയില്‍ ഇരിയ്ക്കുക.

ഗര്‍ഭകാലത്തും പ്രസവശേഷവും തടിയ്ക്കുന്നതും നടുവേദനയ്ക്കുള്ള കാരണം തന്നെയാണ്. പ്രസവശേഷം ശരീരഭാരം ക്രമപ്പെടുത്തുകയാണ് ഇതിനുള്ള പ്രതിവിധി,

എണ്ണ തേച്ചുള്ള കുളിയും പ്രസവശേഷമുള്ള നടുവേദന മാറ്റാന്‍ നല്ലതാണ്.

നടുവേദന മാറ്റാനുളള യോഗയും വ്യായാമമുറകളും പരീക്ഷിക്കുന്നതും നല്ലതു തന്നെ. ഇവ നടുവേദനയ്ക്ക് ആശ്വാസം നല്‍കുമെന്നു മാത്രമല്ല, തടി കുറയ്ക്കാനും സഹായിക്കും.

Must Read