Home പേരന്റിംഗ് കുഞ്ഞുവാവയെ കുളിപ്പിക്കുമ്പോള്‍

കുഞ്ഞുവാവയെ കുളിപ്പിക്കുമ്പോള്‍

0
കുഞ്ഞുവാവയെ കുളിപ്പിക്കുമ്പോള്‍

ഓലത്തുമ്പത്തിരുന്ന് ഊയലാടുന്ന ചെല്ലപൈങ്കിളിയോട് കിന്നാരം പറഞ്ഞ് കുഞ്ഞുവാവയെ കുളിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ദേഹമാസകലം എണ്ണ തേയ്പ്പിച്ച് ഇളം ചൂടുവെള്ളത്തില്‍ വേണം കുഞ്ഞുങ്ങളെ കുളിപ്പിക്കാന്‍. ബേബി ഓയിലോ, ഒലിവ് ഓയിലോ, വെളിച്ചെണ്ണയോ എന്തായാലും കുഴപ്പമില്ല, എണ്ണ തേയ്പ്പിക്കുന്നത് ചര്‍മം വരളാതിരിക്കാന്‍ സഹായിക്കും. മിതമായി അസിഡിക് അംശം ഉള്ളതും ഗ്ലിസറിന്‍, മോയ്‌സ്ചറൈസിംഗ് ക്രീം (Moisturising cream) തുടങ്ങിയവ അടങ്ങിയതുമായ സോപ്പുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ശരീരം മുഴുവന്‍ സോപ്പ് പതപ്പിച്ച് കുളിപ്പിക്കുന്നത് ഒന്നിടവിട്ട ദിവസങ്ങളില്‍ മതി. എല്ലാ ദിവസവും സോപ്പ് ഉപയോഗിക്കുന്നത് കുഞ്ഞുങ്ങളുടെ ചര്‍മത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും.

കുളി കഴിഞ്ഞ ശേഷം തുവര്‍ത്തുമ്പോള്‍ ശരീരത്തിന്റെ മടക്കുകളില്‍ നിന്ന് ശ്രദ്ധയോടെ ജലാംശം ഒപ്പിയെടുക്കണം. കഴുത്തിന്റെയും, കൈകാലുകളുടെയും മടക്കുകളില്‍ ഈര്‍പ്പം നിന്നാല്‍ പൂപ്പല്‍ബാധയുണ്ടാകാനും തൊലി പൊട്ടാനും സാധ്യതയുണ്ട്. കുളികഴിഞ്ഞ് തുവര്‍ത്തിയശേഷം ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീം ശരീരം മുഴുവന്‍ പുരട്ടുന്നത് നല്ലതാണ്.