ബോളിവുഡ് സുന്ദരിമാരുടെ ദിവാനി

Date:

പ്രണയകഥകളുടെ തമ്പുരാന് ആ‍ദരവേകി ഒന്‍പത് സുന്ദരിമാര്‍ റാമ്പില്‍ ചുവടുവച്ചത് ബോളിവുഡിന് പുതുമയായി. സംവിധായകനും നിര്‍മാതാവുമായിരുന്ന യാഷ് ചോപ്രയുടെ ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ഹിറ്റുകളിലെ നായികമാര്‍ ഒത്തു ചേര്‍ന്നത്. യാഷ് ചോപ്ര അന്തരിച്ചിട്ട് ഒക്ടോബര്‍ ഇരുപത്തിയൊന്നിന് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ എണ്‍പത്തിയൊന്നാം ജന്മദിനമായ സെപ്റ്റംബര്‍ ഇരുപത്തിയേഴിനാണ് ‘ദിവാനി’ എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലൂടെ താരസുന്ദരിമാര്‍ സ്മരണാഞ്ജലി അര്‍പ്പിച്ചത്. ഇന്‍ഡ്യന്‍ സിനിമയ്ക്കു പ്രണയത്തിന്റെ ചാരുത പകര്‍ന്ന ചോപ്രയുടെ ഇഷ്ടനായികമാരായിരുന്ന രേഖ, ശ്രീദേവി, മാധുരി ദീക്ഷിത്, റാണി മുഖര്‍ജി, ജുഹി ചൌള, പ്രിറ്റി സിന്റ, കത്രീന കൈഫ് എന്നിവരാണ് അനുഷ്ക ശര്‍മ, പരിണീതി ചോപ്ര എന്നിവരോടൊപ്പം റാമ്പില്‍ ചുവടുവച്ചത്. അനുഷ്ക നര്‍ഗീസിനെയും പരിണീതി മധുബാലയെയുമാണ് പ്രതിനിധീകരിച്ചത്.

യാഷ് ചോപ്രയുടെ ഭാര്യ പമീല ചോപ്രയാണ് യാഷ് രാജ് സ്റ്റുഡിയോയില്‍ ഈ ഷോ സംഘടിപ്പിച്ചത്. സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും സുന്ദരിമാര്‍ക്കൊപ്പം ചുവടുവച്ച ഷോയില്‍ ഓരോ നടിയും സ്റ്റേജില്‍ എത്തുമ്പോള്‍ അവര്‍ അഭിനയിച്ച ചോപ്രയുടെ സൂപ്പര്‍ഹിറ്റ് സിനിമകളിലെ ഗാങ്ങളുടെ ഈരടികള്‍ അലയടിച്ചു. നഷ്ടവസന്തത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തിക്കൊണ്ട് ‘ദിവാനി’ അവസാനിക്കുമ്പോള്‍ യാഷ് ഇപ്പോളും ബോളിവുഡിന്റെ മനസ്സില്‍ ജീവിക്കുന്നു എന്ന പ്രഖ്യാപനമാണ് ഉയര്‍ന്നത്.

[inpost_gallery post_id=1703 group=’all’ thumb_width=100 thumb_height=100]

Anisha
Anisha
പേര് അനീഷ രഞ്ജിത് . അറിയപ്പെടുന്ന ഡിസൈനര്‍ , അര്‍ദ്ധനാരീശ്വര എന്ന ഡിസൈനര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...