സൈസ് സീറോ ഐശ്വര്യ ഹാപ്പി ആനിവേഴ്സറിയില്‍

Date:

ഐശ്വര്യ റായി വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യയുടെ തിരിച്ചു വരവ്. ഹാപ്പി ആനിവേഴ്സറി എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തിരികെ എത്തുമ്പോള്‍ ഐശ്വര്യയുടെ രൂപവും ഭാവവും എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ധൂം ടുവില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ അതേ ഐശ്വര്യയായിട്ടാകും ഹാപ്പി ആനിവേഴ്സറിയിലും ഐശ്വര്യ എത്തുകയെന്നാണ്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് പറയുന്നത്.

സൈസ് സീറോ ആയാണ് ഐശ്വര്യ റായി ധൂം ടു എന്ന ആക്ഷന്‍ ത്രില്ലറില്‍ പ്രത്യക്ഷപ്പെട്ടത്. ഹാപ്പി ആനിവേഴ്സറിയുടെ കഥ കേട്ട് ഇഷ്ടുപ്പെട്ടാണ് ഐശ്വര്യ അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിയതത്രേ. അമ്മയായതിനു ശേഷം ഏറെ നാളായി സിനിമാ ലോകത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു മുന്‍ ലോകസുന്ദരി.

പ്രഹളാദ് കക്കര്‍ സംവിധാനം ചെയ്യുന്ന ഹാപ്പി ആനിവേഴ്സറി അടുത്ത വര്‍ഷമാകും പുറത്തിറങ്ങുക. സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും സൌത്ത് ആഫ്രിക്കയിലാണ്.

Manju
Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഹൃദയാരോഗ്യത്തിന് യോഗ

ജീവിതശൈലി രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ്‌. നമ്മുടെ ശരീരത്തില്‍ ശക്‌തമായ പേശികള്‍ കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന അവയവങ്ങളിലൊന്നാണ് ഹൃദയം. മിനിറ്റില്‍ 72-80 തവണ വരെ ഹൃദയം മിടിക്കുന്നു. അതായത് ഒരു ദിവസം ഏകദേശം ഒരു ലക്ഷം തവണ! രക്ത ധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഹൃദയത്തിന്റെ ജോലിഭാരം വര്‍ധിപ്പിക്കുകയും ഹൃദയ പേശികളെ തളര്‍ത്തുകയും ചെയ്യും. ഭാരതീയസംസ്‌കാരം ലോകത്തിന്‌ നല്‍കിയ യോഗ എന്ന ജീവിതചര്യ ഹൃദായാരോഗ്യത്തിന് ഉല്‍കൃഷ്ടമാണ്. യോഗാസനങ്ങള്‍ പരിശീലിക്കുമ്പോള്‍ കുറഞ്ഞ പേശീപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഹൃദയപ്രവര്‍ത്തനങ്ങള്‍ വിശ്രമാവസ്‌ഥയിലാവുകയും ഹൃദയമിടിപ്പ്‌ നിയന്ത്രണാധീനമാവുകയും ചെയ്യുന്നു. പേശീപ്രവര്‍ത്തനങ്ങള്‍ കുറയുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ ഉല്‍പാദനം താഴുകയും മാനസിക സംഘര്‍ഷം കുറയുകയും ചെയ്യുന്നു.

കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏറ്റവും ഊര്‍ജസ്വലമായ സമയമാണ് കുട്ടിക്കാലം. ഓട്ടവും ചാട്ടവും കളികളുമൊക്കെയായി കുട്ടികള്‍ എപ്പോഴും...

മഴയെത്തി പോളിയെസ്റ്റര്‍ സാരികളും

മഴക്കാലമെത്തിയതോടെ പഴമയുടെ പ്രൗഢിയുമായി പോളിയെസ്റ്റര്‍ സാരികളും എത്തിക്കഴിഞ്ഞു. നനഞ്ഞാലും വേഗം ഉണക്കിയെടുക്കാം...

മണ്‍സൂണ്‍ ഫാഷന്‍

മഴക്കാലമിങ്ങെത്തിക്കഴിഞ്ഞു. നനഞ്ഞ വസ്ത്രങ്ങളും, ചെളിപുരണ്ട കാലുകളും, കുതിര്‍ന്നിളകിയ മേയ്ക്കപ്പുമൊക്കെയായി ഫാഷന്റെ നിറം...