Home രുചി ചിക്കന്‍ റോള്‍

ചിക്കന്‍ റോള്‍

0
ചിക്കന്‍ റോള്‍

കോഴിയിറച്ചി ഉപയോഗിച്ചു തയ്യാറാക്കുന്ന ചിക്കന്‍ റോള്‍ കടയില്‍ നിന്നു വാങ്ങി കഴിക്കുമ്പോള്‍ ഓര്‍ക്കാറില്ലേ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന്. ഇതാ ഇനി ചിക്കന്‍ റോള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കിക്കൊള്ളൂ.

ചേരുവകള്‍ :
ചിക്കന്‍    –  ഒരു കിലോ
ഉരുളക്കിഴങ്ങ്   –   500 ഗ്രാം
സവോള    –  700 ഗ്രാം
മൈദമാവ്    –  രണ്ടു കിലോ
പച്ചമുളക്   –   200 ഗ്രാം
കാപ്‌സിക്കം  –   400 ഗ്രാം
സോയാസോസ്  –   100 മില്ലി
ചില്ലിസോസ്   –   50 മില്ലി
വെളിച്ചെണ്ണ   –   500 ഗ്രാം
മല്ലിയില  –    100 ഗ്രാം
സെല്ലറി –    200 ഗ്രാം
ഉപ്പ്   –   പാകത്തിന്

തയ്യാറാക്കുന്ന വിധം :
ഉരുളക്കിഴങ്ങ്, സവോള, പച്ചമുളക്, കാപ്‌സിക്കം എന്നിവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക. ഇതില്‍ എല്ലില്ലാതെ ചെറുചീളുകളാക്കിയ കോഴിയിറച്ചിയും അല്പം വെള്ളവും ചേര്‍ത്ത് നല്ലവണ്ണം ഇളക്കി തീ കുറച്ച് വേവിക്കുക. പകുതി വേവ് കഴിയുമ്പോള്‍ സോയാസോസ്, ചില്ലിസോസ്, മല്ലിയില, സെല്ലറി എന്നിവ കൊത്തിയരിഞ്ഞ് ചേര്‍ത്ത വെള്ളം വറ്റും വരെ വേവിക്കുക. ഇതിനുശേഷം ഇത് ഇറക്കിവയ്ക്കുക. ഒരു പാത്രത്തില്‍ മൈദ അല്പമെടുത്ത് വെള്ളം ചേര്‍ത്ത് പശയുണ്ടാക്കി വയ്ക്കുക. ബാക്കിയുള്ള മൈദ ഉപ്പും വെള്ളവും ചേര്‍ത്ത് ചപ്പാത്തിപരുവത്തില്‍ ചുട്ടെടുക്കുക. ഏകദേശം 75 ചപ്പാത്തിയോളം ഉണ്ടാക്കണം. ഓരോ ചപ്പാത്തിയിലും കോഴിമിശ്രിതം വച്ച് ചുരുട്ടി രണ്ടറ്റവും പശ കൊണ്ട് ഒട്ടിച്ച് എണ്ണയില്‍ വറുത്ത് കോരുക.